Breaking Now

ലോക കേരള സഭ രണ്ടാമത് സമ്മേളനം ജനുവരി 2, 3 തീയതികളില്‍ ബ്രിട്ടനില്‍ നിന്നും 3 പുതിയ അംഗങ്ങള്‍.

ലണ്ടന്‍ :കേരള സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം ജനുവരി 2, 3 തീയതികളില്‍ തിരുവന്തപുരത്തു സംഘടിപ്പിക്കുന്നു.  ലോക കേരള സഭയുടെ തിരെഞ്ഞെടുപ്പ് മാനദണ്ഡപ്രകാരം ആകെ  ഒഴിവു വരുന്ന  അംഗങ്ങളില്‍,   ബ്രിട്ടനില്‍ നിന്നും 3 പ്രതിനിധികളെ കേരള സര്‍ക്കാരും ലോക കേരളസഭ സെക്രെട്ടറിയേറ്റും തെരെഞ്ഞെടുത്തു. 

ബ്രിട്ടനിലെ കോവെന്ററിയില്‍ നിന്നുള്ള ശ്രീമതി സ്വപ്നപ്രവീണ്‍,  മാഞ്ചസ്റ്ററില്‍ നിന്നുള്ള ശ്രീ ജയന്‍ എടപ്പാള്‍,  ബര്‍മിങ്ഹാമില്‍ നിന്നുള്ള ശ്രീ ആഷിഖ് എന്നിവരെയാണ് ലോക കേരളസഭ അംഗങ്ങളായി യു കെ യെ പ്രതിനിധീകരിക്കാന്‍ തെരെഞ്ഞെടുത്തിരിക്കുന്നത്.

ഉന്നത ബിരുദധാരികളായ മൂന്നു പേരും യു.കെയിലെ സാമൂഹിക കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യങ്ങളാണ് .

 

ശ്രീമതി സ്വപ്ന പ്രവീണ്‍

...........

 

കഴിഞ്ഞ പത്തു വര്‍ഷക്കാലമായി യു.കെയിലുള്ള ശ്രീമതി സ്വപ്ന പ്രവീണ്‍ വനിതാശാക്തീകരണത്തിനും,  മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നു. യു കെ യിലെ പുരോഗമന കലാ  സാംസ്‌ക്കാരിക സംഘടനയായ 'സമീക്ഷ യു.കെ 'യുടെ ദേശീയ പ്രസിഡന്റ് കൂടിയാണ് .

 

  2018 ഡിസംബറില്‍,  കേരളത്തില്‍ നടത്തിയ വനിത മതിലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു യു കെയില്‍ ഇന്ത്യാ ഹൌസിനു മുമ്പില്‍  സംഘടിപ്പിച്ച 'മനുഷ്യ മതിലിന്റെ 'പ്രധാന സംഘാടക കൂടി ആയിരുന്നു ശ്രീമതി സ്വപ്ന പ്രവീണ്‍. 

പ്രമുഖ മള്‍ട്ടി നാഷണല്‍ ഹോട്ടല്‍ ശ്രംഗലയുടെ ഹ്യൂമന്‍ റിസോഴ്‌സ് മാനേജറായി പ്രവര്‍ത്തിച്ചുവരുന്നു. USA യിലും കുറച്ചു വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

ശ്രീജയന്‍ എടപ്പാള്‍

..:.......

  മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ശ്രീ ജയന്‍എടപ്പാള്‍ മാഞ്ചസ്റ്ററില്‍ നിന്നുമാണ് ലോക കേരള സഭയില്‍ എത്തുന്നത്. 

 കേരള സംസ്ഥാന സര്‍ക്കാരിന്റെ പീപ്പിള്‍ പ്ലാനിങ് പ്രോഗ്രാമിന്റെ സംസ്ഥാന റിസോഴ്‌സ് പേഴ്‌സണായും സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അംഗമായും 5 വര്‍ഷക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.  കഴിഞ്ഞ 10വര്‍ഷത്തിലധികമായി യു കെ യിലെ പവര്‍ /എനര്‍ജി  മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

 

 യുകെ യുടെ പ്രധാന പ്രൊജക്റ്റ്കളില്‍ ഒന്നായ ഹൈസ്പീഡ് റെയില്‍വേ പ്രോജെക്ടില്‍ ലണ്ടനില്‍ ജോലി ചെയ്യുന്നു. 

മറ്റു വിദേശ രാജ്യങ്ങളിലും സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീ ജയന്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ മാഞ്ചസ്റ്റര്‍ ഘടകം സെക്രട്ടറി കൂടിയാണ് ബ്രിട്ടനിലെ പുരോഗമന കലാ സാംസ്‌ക്കാരിക സംഘടനയുടെ ദേശീയ നേതൃത്വത്തിലും പ്രവര്‍ത്തിക്കുന്നു.

 

ശ്രീ ആഷിഖ് മുഹമ്മദ് നാസര്‍

..... 

വളരെ ചെറുപ്പം മുതലെ പ്രവാസിയായിരുന്ന ബര്‍മിങ്ഹാമില്‍ നിന്നുള്ള ശ്രീ ആഷിഖ് ലോക കേരളസഭയിലെ യുവ സാന്നിദ്ധ്യം കൂടിയാണ്. അദ്ദേഹംUk യിലെ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ സാങ്കേതിക വിദഗ്ദ്ധനായി പ്രവര്‍ത്തിക്കുന്നു.   സാങ്കേതിക മേഖലയെ നിത്യജീവിതവുമായി ബന്ധിപ്പിക്കാന്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളിലെ മുഖ്യ സംഘാടകന്‍ കൂടിയാണ് ശ്രീ ആഷിഖ്.

 യുകെ യിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ വലിയ സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന ശ്രീ ആഷിഖ്  യു കെ യിലെ സ്റ്റുഡന്‍സ് യൂണിയന്‍ രംഗത്തും പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുണ്ട്.  യു കെ യിലെ പുരോഗമന കലാ സാംസ്‌ക്കാരിക സംഘടനയുടെ കേന്ദ്ര സെക്രെട്ടറിയേറ്റ് അംഗവുമാണ്

യു കെ യിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ള  മലയാളികളുടെ ബയോഡാറ്റായും,  വിവിധ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരങ്ങളും ശേഖരിച്ചു കേരള സംസ്ഥാന സര്‍ക്കാരിന്റെയും ലോക കേരളസഭ സെക്രെട്ടറിയേറ്റിന്റെയും പരിശോധനക്ക് ശേഷമാണു പുതിയ മൂന്ന് അംഗങ്ങളെ ഈ വര്‍ഷം തിരഞ്ഞെടുത്തിരിക്കുന്നത്.

 കേരളത്തിന്റെ വികസനകുതിപ്പില്‍ നാടിന്റെ നട്ടെല്ലായ പ്രവാസി മലയാളികളെ കൂടി പങ്കാളികളാക്കുക എന്ന ഉദ്ദേശലക്ഷ്യങ്ങളോടെ കേരള സര്‍ക്കാര്‍ രൂപം നല്‍കിയ  ലോക കേരളസഭയില്‍,  കേരളത്തിന്റെ പൈതൃകം കാത്തു സൂക്ഷിച്ചു കൊണ്ട് വികാസനോന്മുഖമായ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാനും നവ കേരള സൃഷ്ടിയുടെ വക്താക്കള്‍ ആകുവാനും യു.കെയിലെ പ്രവാസി മലയാളികള്‍ക്കെല്ലാം ഗുണകരമാവുംവിധം പ്രവര്‍ത്തിക്കുവാനും പുതിയ മൂന്ന് 

 

ലോക കേരളസഭ അംഗങ്ങള്‍ക്കും കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.

 

വാര്‍ത്ത

ഇബ്രാഹീം വാക്കുളങ്ങര

 
കൂടുതല്‍വാര്‍ത്തകള്‍.