CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 43 Minutes 41 Seconds Ago
Breaking Now

പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ സ്ഥാനാര്‍ത്ഥികളുടെ പടയോട്ടം; യുകെ പാര്‍ലമെന്റിലേക്ക് ചുവടുവെയ്ക്കുന്ന ഇന്ത്യന്‍ വംശജരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്; ബ്രിട്ടീഷ് മണ്ണില്‍ വന്‍ശക്തിയായി ഇന്ത്യ; അഭിമാനമായി ഈ 15 പേര്‍

ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയെന്ന ഖ്യാതി നേടിയ അംഗം ഉള്‍പ്പെടെ നാല് പേര്‍ പുതുമുഖങ്ങളാണ്

ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ മഹത്തായ വിജയം. ഹൗസ് ഓഫ് കോമണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ എംപിമാരുടെ എണ്ണം ഇക്കുറി പുതിയ റെക്കോര്‍ഡാണ് തീര്‍ത്തത്. 15 ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറി എംപിമാരായി പാര്‍ലമെന്റില്‍ ചുവടുവെയ്ക്കുക. ഇതില്‍ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയെന്ന ഖ്യാതി നേടിയ അംഗം ഉള്‍പ്പെടെ നാല് പേര്‍ പുതുമുഖങ്ങളാണ്. 11 പേര്‍ സ്വന്തം സീറ്റുകള്‍ നിലനിര്‍ത്തുകയും ചെയ്തു. 

ടോറി സ്ഥാനാര്‍ത്ഥികളായി മത്സരിച്ചവരുടെ ഭൂരിപക്ഷം ഉയരുന്ന കാഴ്ചയും ഈ തെരഞ്ഞെടുപ്പില്‍ കണ്ടു. പുതിയ ഇന്ത്യന്‍ വംശ എംപിമാര്‍ ഇവരാണ്:

ഗഗന്‍ മൊഹിന്ദ്ര, 41 

ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ സൗത്ത് വെസ്റ്റില്‍ നിന്നും വിജയിച്ച ഇദ്ദേഹം എസെക്‌സ് കണ്‍സര്‍വേറ്റീവ്‌സ് ചെയര്‍മാന്‍ കൂടിയാണ്. ബോറിസ് ജോണ്‍സന് കീഴില്‍ ജോലി ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ക്യാബിനറ്റ് സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്ന് മത്സരത്തില്‍ നിന്നും ഒഴിവാക്കിയ മുതിര്‍ന്ന ടോറി എംപി ഡേവിഡ് ഗേക്കിന് പകരക്കാരനായി ഇറങ്ങിയ ഗഗന്‍ ഫലം മോശമാക്കിയില്ല. 

ക്ലെയര്‍ കൗടീനോ, 34

സറേ ഈസ്റ്റില്‍ നിന്ന് 24,040 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയം. ട്രഷറി ചീഫ് സെക്രട്ടറി ഋഷി സുനാകിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ച കൗടീനോ ഓക്‌സ്‌ഫോര്‍ഡ് ഗ്രാജുവേറ്റും, ബാങ്കിംഗ് ട്രേഡിംഗ് മേഖലകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയുമാണ്. 100 പൗണ്ടുമായി യുകെയിലേക്ക് കുടിയേറിയ ഡോക്ടര്‍മാരായ ദമ്പതികളുടെ മകളാണ് ക്ലെയര്‍. 

ലേബര്‍ പാര്‍ട്ടിക്കും രണ്ട് പുതിയ ഇന്ത്യന്‍ വംശജ എംപിമാരെ ലഭിച്ചു. പഞ്ചാബി നാദിയ വിറ്റോം എന്ന 23-കാരി നോട്ടിംഗ്ഹാം ഈസ്റ്റില്‍ നിന്ന് 17,393 വോട്ടുകള്‍ക്ക് വിജയിച്ചു. ഏറ്റവും പ്രായം കുറഞ്ഞ എംപിയെന്ന ഖ്യാതിയും നാദിയയ്ക്ക് സ്വന്തം. സ്റ്റോക്ക്‌പോര്‍ട്ടില്‍ 10,039 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച് 30-കാരന്‍ നവേന്ദു മിശ്രയും ഇന്ത്യന്‍ വംശജ എംപിമാരുടെ പട്ടികയില്‍ ഇടംനേടി. 

സ്വന്തം സീറ്റ് നിലനിര്‍ത്താന്‍ ഇറങ്ങിയ ടോറി എംപിമാരായ സുവെല്ല ബ്രേവര്‍മാന്‍ ഭൂരിപക്ഷം 21,555-ല്‍ നിന്ന് 26,086-ലേക്ക് വര്‍ദ്ധിപ്പിച്ചു. ശൈലേഷ് വര ലേബര്‍ സ്ഥാനാര്‍ത്ഥിയെ 25,983 വോ്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്, കഴിഞ്ഞ തെരഞ്ഞെടുപ്പിലും 7975 വോട്ടുകളുടെ വര്‍ദ്ധന, 

ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ ഋഷി സുനാക് ഭരിപക്ഷം വര്‍ദ്ധിപ്പിച്ച് 27210 വോട്ടുകള്‍ക്ക് വിജയിച്ചു. ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ ലീഡുയര്‍ത്തി 24082 വോട്ടുകള്‍ക്കാണ് വിജയിച്ചത്. തീവ്ര ഇടതിന് പുറമെ, മുസ്ലീം സമ്മര്‍ദവും നേരിട്ടിട്ടും അലോക് ശര്‍മ്മ ഭൂരിപക്ഷം ഇരട്ടിയാക്കി വിജയിച്ചു. 

വെയില്‍സ് എലിന്‍ & ഡിസൈഡില്‍ ആദ്യമായി മത്സരത്തിനിറങ്ങിയ ടോറി സ്ഥാനാര്‍ത്ഥി സഞ്‌ജൊയ് സെന്‍ വെറും 231 വോട്ടുകള്‍ക്കാണ് തോറ്റത്. ബ്രാഡ്‌ഫോര്‍ഡ് സൗത്തിലാണ് മറ്റൊരു കടുത്ത പോരാട്ടം നടന്നത്. നരീന്ദര്‍ സിംഗ് സെഖോണ്‍ 2346 വോട്ടി്‌ന ലേബര്‍ സ്ഥാനാര്‍ത്ഥിയോട് തോറ്റു, ബ്രെന്റ് നോര്‍ത്തില്‍ അഞ്ജന പാട്ടില്‍, ലെസ്റ്റര്‍ ഈസ്റ്റില്‍ ഭുപന്‍ ദാവെ എന്നിവര്‍ക്ക് ലേബര്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം വെട്ടിക്കുറയ്ക്കാനും സാധിച്ചു. ബ്രിസ്റ്റോള്‍ വെസ്റ്റില്‍ ഇന്ത്യക്കാരനായ പിതാവും, ശ്രീലങ്കന്‍ ബ്രിട്ടീഷ് അമ്മയുടെയും മകളായ ലേബര്‍ എംപി തങ്കം ഡെബോണെയറിന്റെ ഭൂരിപക്ഷം കുറഞ്ഞെങ്കിലും വിജയിച്ച് കയറി. 




കൂടുതല്‍വാര്‍ത്തകള്‍.