
















ടോണ്ടന്‍ ; കാല്‍പന്തുകളിയക്കും കോല്‍പന്തുകളിക്കും പേരുകേട്ട സോമര്‍സെറ്റിന്റെ മണ്ണില്‍ പ്രവാസി മലയാളി കായിക പ്രതിഭകളെ വാര്‍ത്തെടുക്കുവാന്‍ ലക്ഷ്യമിട്ടു രൂപീകരിച്ച ടോണ്ടന്‍ ബോയ്‌സ് മൂന്നാം വാര്‍ഷികത്തിന്റെ നിറവില്‍ നിന്നുകൊണ്ട് മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും അത്യാവേശ പൂര്‍വ്വം നടത്തുകയാണ്. ഡിസംബര്‍ 22 ഞായറാഴ്ച ടോണ്ടന്‍ ബ്ലാക് ബ്രൂക്ക് ലെയ്ഷര്‍ സെന്ററില്‍ അരങ്ങേറുന്ന ഡബിള്‍സ് ഇന്റര്‍മീഡിയറ്റ് മത്സരത്തില്‍ യുകെയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പ്രശസ്തമായ 32 ടീമുകള്‍ പങ്കെടുക്കും. രാവിലെ 9 മുതല്‍ മത്സരം ആരംഭിക്കും. ഒന്നു മുതല്‍ ആറുവരെ സമ്മാനങ്ങള്‍ ഇത്തവണത്തെ പ്രത്യേകതയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ടൂര്‍ണമെന്റില്‍ എത്തിച്ചേരുന്ന കായിക താരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും കുറഞ്ഞ വിലയ്ക്ക് രുചികരമായ കേരളാ വിഭവങ്ങള്‍ ഒരുക്കി മലയാളം ചാരിറ്റി ക്ലബ് സ്റ്റാളുകള്‍ തുറക്കും.
ആവേശം ആര്‍ത്തിരമ്പുന്ന ഡബിള്‍സ് ഇന്റര്‍മീഡിയറ്റ് മത്സരത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജെഫിന്‍ ജേക്കബ് -07446155585
സജില്‍ അഗസ്റ്റ്യന്‍ -07546742031
ബിജു ഷെഫീക്ക് -07869994688
അഡ്രസ് ബ്ലാക്ക്ബ്രൂക്ക് ലെയ്ഷര്‍ സെന്റര്‍ ആന്‍സ് SPA
TA13 RW