CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 6 Minutes 29 Seconds Ago
Breaking Now

മെഗ്‌സിറ്റിലേക്ക് വഴിതെളിച്ചത് രാജകുടുംബത്തിലെ ശത്രുത? ഹാരിയും, മെഗാനും അനുഭവിച്ചത് ഭ്രഷ്ട്; ഔദ്യോഗിക റോളുകളില്‍ നിന്നും പിന്‍വാങ്ങുന്നതാണ് നല്ലതെന്ന് തിരിച്ചറിഞ്ഞ് മടക്കം; ആ തിരിച്ചിറക്കം ഗതിമുട്ടിയതോടെ?

വില്ല്യം രാജകുമാരന്‍ പല ഘട്ടത്തിലും ഹാരിയെ ബുദ്ധിമുട്ടിച്ചു

രാജകുടുംബത്തില്‍ തങ്ങള്‍ക്ക് നേരെ ശത്രുത മനോഭാവം നിലനില്‍ക്കുന്നതായി തിരിച്ചറിഞ്ഞാണ് സസെക്‌സ് ഡ്യൂക്കും, ഡച്ചസും ഔദ്യോഗിക റോളുകളില്‍ നിന്നും പിന്‍വാങ്ങിയതെന്ന് വെളിപ്പെടുത്തല്‍. കുടുംബത്തില്‍ ഭ്രഷ്ട് കല്‍പ്പിച്ച അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ മറ്റ് വഴികളില്ലാതെയാണ് രാജകീയ ദമ്പതികള്‍ സീനിയര്‍ റോയല്‍സ് എന്ന പദവി ഒഴിയാന്‍ തീരുമാനിച്ചതെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കി. അഞ്ച് സുഹൃത്തുക്കളെ ഉദ്ധരിച്ചാണ് യുഎസ് മാഗസിന്‍ പീപ്പിള്‍ ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

ഈ തരത്തില്‍ ആയിരുന്നില്ല കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ ഉദ്ദേശിച്ചത്, പക്ഷെ ഈ അവസ്ഥയിലേക്ക് അവര്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു, സുഹൃത്ത് വെളിപ്പെടുത്തി. കുടുംബത്തിന് അകത്ത് ശത്രുതാ മനോഭാവമാണ് നിലനിന്നത്, അത് വിഷലിപ്തവുമാണ്. ബന്ധങ്ങള്‍ മെച്ചപ്പെട്ട നിലയില്‍ ആയിരുന്നെങ്കില്‍ കാര്യങ്ങളും വ്യത്യസ്തമാകുമായിരുന്നു, ശ്രോതസ്സ് കൂട്ടിച്ചേര്‍ത്തു. 

വില്ല്യം രാജകുമാരന്‍ പല ഘട്ടത്തിലും ഹാരിയെ ബുദ്ധിമുട്ടിച്ചു. നടി മെഗാനുമായുള്ള ബന്ധത്തില്‍ വേഗത്തില്‍ നീങ്ങുന്നുവെന്നാണ് വില്ല്യം മുന്നറിയിപ്പ് നല്‍കിയത്. മാധ്യമങ്ങളുടെ നെഗറ്റീവ് റിപ്പോര്‍ട്ടിംഗ് ഡച്ചസിനെ വേദനിപ്പിച്ചു. ബൈ-റേഷ്യല്‍ അമേരിക്കന്‍ എന്ന തരത്തില്‍ പുറമെ നിന്നുള്ളവള്‍ എന്ന നിലയിലാണ് മെഗാന്‍ ഇക്കാര്യങ്ങളെ കണ്ടത്. രാജകുടുംബാംഗങ്ങള്‍ ഈ അവസ്ഥയിലൊന്നും സമാധാനം കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ചതുമില്ല, ശ്രോതസ്സ് പറഞ്ഞു. 

രാജകുടുംബത്തിലെ സീനിയര്‍ റോള്‍ ഉപേക്ഷിച്ച ഹാരിയ്ക്കും, മെഗാനും പുറത്ത് പോകാനുള്ള പാക്കേജ് തയ്യാറാക്കാനുള്ള യോഗത്തിലാണ് കൊട്ടാര ഉദ്യോഗസ്ഥര്‍. ബക്കിംഗ്ഹാം കൊട്ടാരം, ക്ലാരന്‍സ് ഹൗസ്, കെന്‍സിംഗ്ടണ്‍ കൊട്ടാരം എന്നിവിടങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് പുറമെ സസെക്‌സ് ഡ്യൂക്, ഡച്ചസ് പ്രൈവറ്റ് ഓഫീസും ആഴ്ച അവസാനിക്കുന്നതോടെ കരാര്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ്. ബ്രിട്ടനില്‍ തങ്ങുന്ന ഹാരിയാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. മെഗാന്‍ നേരത്തെ തന്നെ കാനഡയിലുള്ള കുഞ്ഞ് ആര്‍ച്ചിയുടെ അരികിലേക്ക് മടങ്ങിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.