CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 50 Minutes 1 Seconds Ago
Breaking Now

'ഈ രീതിയില്‍ അവസാനിച്ചതില്‍ ദുഃഖമുണ്ട്'; രാജകീയ ജീവിതം ഉപേക്ഷിച്ച ശേഷം നിശബ്ദത ഭേദിച്ച് ഹാരി രാജകുമാരന്‍; രാജിവെച്ചത് മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ; ഈ തീരുമാനം ഭാര്യക്ക് വേണ്ടി!

രാജ്ഞിയെ 'കമ്മാന്‍ഡര്‍-ഇന്‍-ചീഫ്' എന്നു വിശേഷിപ്പിച്ച ഹാരി രാജ്ഞിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും പിന്തുണയ്ക്ക് നന്ദിയും പറഞ്ഞു

രാജകുടുംബം ഉപേക്ഷിച്ച് ഇറങ്ങിയതില്‍ ഏറെ ദുഃഖമുണ്ടെന്ന് ഹാരി രാജകുമാരന്‍. സീനിയര്‍ റോയല്‍ ഡ്യൂട്ടിയില്‍ നിന്ന് രാജിവെയ്ക്കാതെ തനിക്കും, മെഗാനും മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നുവെന്ന് ഹാരി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തങ്ങള്‍ എല്ലാം ഉപേക്ഷിച്ച് പോകുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെല്‍സി ഫോര്‍ സെന്റെബെയില്‍ ചാരിറ്റിയുടെ സ്വകാര്യ ഡിന്നറില്‍ സംസാരിക്കവെയാണ് സസെക്‌സ് ഡ്യൂക്ക് ആദ്യമായി 'മെഗ്‌സിറ്റ്' സംബന്ധിച്ച് മനസ്സ് തുറന്നത്. 

പൊതുഫണ്ട് ഉപയോഗിക്കാതെ രാജ്ഞിയെയും, കോമണ്‍വെല്‍ത്ത്, മിലിറ്ററി അസോസിയേഷനുകളിലും പ്രവര്‍ത്തനം തുടരാന്‍ തന്നെയാണ് ആഗ്രഹിച്ചിരുന്നതെന്ന് 35-കാരന്‍ വികാരപരമായ പ്രസംഗത്തില്‍ വ്യക്തമാക്കി. യുകെ എന്നും തന്റെ ഭവനം ആയിരിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഭാര്യ മെഗാനും ഈ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തല്‍ക്കാലം പിന്‍വാങ്ങാതെ മറ്റ് വഴികളില്ല. ഇത് അനായാസം എടുത്ത തീരുമാനമല്ല. രാജ്ഞിയെ 'കമ്മാന്‍ഡര്‍-ഇന്‍-ചീഫ്' എന്നു വിശേഷിപ്പിച്ച ഹാരി രാജ്ഞിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും പിന്തുണയ്ക്ക് നന്ദിയും പറഞ്ഞു. 

'ഞാനും മെഗാനും വിവാഹിതരായപ്പോള്‍ ഏറെ ആഘോഷത്തിലായിരുന്നു. സേവനം നല്‍കാമെന്ന പ്രതീക്ഷയായിരുന്നു. ആ അവസ്ഥയില്‍ നിന്ന് ഇങ്ങനെ പര്യവസാനിച്ചതില്‍ ദുഃഖമുണ്ട്. ഭാര്യക്ക് വേണ്ടി ഞാന്‍ എടുത്ത തീരുമാനം എളുപ്പം സ്വീകരിച്ചതല്ല. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും, വര്‍ഷങ്ങള്‍ നീണ്ട വെല്ലുവിളികള്‍ക്കും ഒടുവിലാണ് ഇതിന് തയ്യാറായത്. എല്ലാ തീരുമാനങ്ങളും ശരിയാകാറില്ല, പക്ഷെ ഈ തീരുമാനം എടുക്കാതെ മറ്റ് വഴികളില്ല', ബഹാരി രാജകുമാരന്‍ വ്യക്തമാക്കി. 

രാജകീയ സ്ഥാനപ്പേരുകള്‍ ഒഴിവാക്കുന്ന ഹാരി, മെഗാന്‍ ദമ്പതികള്‍ ഫ്രോഗ്മോര്‍ കോട്ടേജ് പുനരുദ്ധരിക്കാന്‍ ചെലവായ 2.4 മില്ല്യണ്‍ പൗണ്ട് തിരികെ നല്‍കുമെന്നും രാജ്ഞി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ബ്രിട്ടീഷ് ഭവനത്തില്‍ വര്‍ഷത്തില്‍ 360,000 പൗണ്ട് വരെ വാടകയും നിശ്ചയിച്ചു. പൊതുഫണ്ട് ഉപയോഗിക്കാതെ രാജ്ഞിയെ സേവിക്കാനുള്ള ശ്രമം നടക്കില്ലെന്ന് വ്യക്തമായതോടെയാണ് സമാധാന ജീവിതത്തില്‍ രാജി സമര്‍പ്പിച്ചതെന്ന് ഹാരി പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.