CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 39 Minutes 31 Seconds Ago
Breaking Now

കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗമില്ല ; കാരണം വ്യക്തമാക്കി മിഥുന്‍ മാനുവല്‍

കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗമുണ്ടാകുമെന്ന വാര്‍ത്ത മമ്മൂട്ടി ആരാധകര്‍ക്ക് വലിയ പ്രതീക്ഷ സമ്മാനിച്ചതാണ്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് സിനിമയ്ക്ക് രണ്ടാം ഭാഗമില്ലെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമൊരുക്കുമെന്ന് ആട് 2 വിജയാഘോഷ വേളയില്‍ മിഥുന്‍ പ്രഖ്യാപിച്ചിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു സിനിമ നിര്‍മ്മിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

തിരക്കഥ പലതവണ പുതുക്കിപണിതിട്ടും തൃപ്തികരമായ നിലയില്‍ എത്താത്തതിനെ തുടര്‍ന്നാണ് ചിത്രം ഉപേക്ഷിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിക്കപ്പെട്ടതും പ്രേക്ഷകര്‍ ഇപ്പോഴും ഇഷ്ടത്തോടെ കാണുകയും ചെയ്യുന്ന ഒരു കഥാപാത്രത്തെ യോജിക്കുന്ന തരത്തില്‍ പുനരവതരിപ്പിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് ചിത്രം വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചതെന്ന് മിഥുന്‍ പറയുന്നു. കോട്ടയം കുഞ്ഞച്ചനു ജയസൂര്യയെ നായകനാക്കി പ്രഖ്യാപിച്ച ടര്‍ബോ പീറ്ററും യാഥാര്‍ത്ഥ്യമാവില്ല.

 

മമ്മൂട്ടിയുടെ കരിയറിലെ തന്നെ വിജയ സിനിമകളിലൊന്നാണ് 1990 ത്തില്‍ ഇറങ്ങിയ ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചന്‍.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.