CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 10 Minutes 19 Seconds Ago
Breaking Now

മുടക്കുമുതല്‍ തിരിച്ചുപിടിക്കണം ; കളക്ഷന്‍ റെക്കോര്‍ഡ് എന്റെ വിഷയമല്ല ; ടൊവിനോ

ഒരു സിനിമ ചെയ്യുമ്പോള്‍ താന്‍ ആലോചിക്കുന്നത് മൂന്നു കാര്യങ്ങളാണെന്ന് നടന്‍ ടൊവീനോ തോമസ്. സിനിമയ്‌ക്കൊരു മിനിമം കലാമൂല്യം ഉണ്ടാകണം. എന്നെപ്പോലെ തന്നെ പ്രേക്ഷകര്‍ക്കും അതില്‍ എന്റര്‍ടെയ്ന്‍മെന്റ് വാല്യൂ കണ്ടെത്താന്‍ കഴിയണം.

പണം മുടക്കുന്നവര്‍ക്ക് മുടക്കുമുതല്‍ എങ്കിലും തിരിച്ചു കിട്ടണം. അതിനപ്പുറത്തേക്ക് കളക്ഷന്‍ റെക്കോഡുകളോ കോടി ക്ലബുകളോ ഒരിക്കലും എന്റെ വിഷയമല്ല ടൊവീനോ പറഞ്ഞു.

ഗ്യാപ്പില്ലാതെ സിനിമകള്‍ ചെയ്യുന്നുണ്ടെങ്കിലും മറ്റേതൊരു നടനും അയാളുടെ സിനിമയ്ക്കു കൊടുക്കുന്ന സമയവും തയ്യാറെടുപ്പുകളും താനും കൊടുക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലുക്കിലും ബോഡിയിലുമെല്ലാം ആവശ്യമായ മേക്കോവറുകള്‍ വരുത്തും. ഗപ്പിയില്‍ കണ്ട ടൊവീനോയെ ആണോ നിങ്ങള്‍ ഗോദയില്‍ കണ്ടത്? ലൂക്കയിലെ ലുക്കിലാണോ ഞാന്‍ കല്‍ക്കിയില്‍ വന്നത്? ടൊവീനോ ചോദിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.