CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 54 Seconds Ago
Breaking Now

മന്ത്രി അല്ലായിരുന്നെങ്കില്‍ എയര്‍ ഇന്ത്യയ്ക്ക് വില പറഞ്ഞേനെ ; പീയുഷ് ഗോയല്‍

നന്നായി നിയന്ത്രിച്ചിരുന്നവയും കാര്യശേഷിയുള്ളവയുമാണ് എയര്‍ ഇന്ത്യയും ഇതിന്റെ വിമാനങ്ങളും. തന്നെ സംബന്ധിച്ച് എയര്‍ ഇന്ത്യ ഒരു സ്വര്‍ണ ഖനിയാണെന്നും ഗോയല്‍ പറഞ്ഞു.

മന്ത്രിയായിരുന്നില്ലെങ്കില്‍ താന്‍ എയര്‍ ഇന്ത്യയ്ക്ക് വില പറഞ്ഞേനെയെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ഇക്കണോമിക് ഫോറം വാര്‍ഷിക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ മന്ത്രി പദവി വഹിച്ചിരുന്നില്ലെങ്കില്‍ എയര്‍ ഇന്ത്യയ്ക്ക് താന്‍ വില പറഞ്ഞേനെ. ഇതിന് ലോകത്താകമാനം ' ഉഭയകക്ഷി' ബന്ധമുണ്ട്. നന്നായി നിയന്ത്രിച്ചിരുന്നവയും കാര്യശേഷിയുള്ളവയുമാണ് എയര്‍ ഇന്ത്യയും ഇതിന്റെ വിമാനങ്ങളും. തന്നെ സംബന്ധിച്ച് എയര്‍ ഇന്ത്യ ഒരു സ്വര്‍ണ ഖനിയാണെന്നും ഗോയല്‍ പറഞ്ഞു.

ഒരു നിശ്ചിത എണ്ണം സീറ്റുകളില്‍ സേവനങ്ങള്‍ പരസ്പരം പങ്കുവയ്ക്കാന്‍ വിമാനകമ്പനികളെ അനുവദിക്കുന്ന രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള കരാറാണ് ' ഉഭയകക്ഷി എന്നത് കൊണ്ട് ഗോയല്‍ ഉദ്ദേശിച്ചത്. എയര്‍ഇന്ത്യ 80000 കോടി കടക്കെണിയിലാണ്. 

വളരെ മോശം സമ്പദ് വ്യവസ്ഥയാണ് മോദി സര്‍ക്കാരിന്റെ കൈയില്‍ ലഭിച്ചതെന്നും ഇതിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.