CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 42 Minutes 35 Seconds Ago
Breaking Now

ഷെയ്ന്‍ നിഗം വിഷയത്തില്‍ നിര്‍മ്മാതാക്കള്‍ ഉറച്ചു തന്നെ ; ചര്‍ച്ച തിങ്കളാഴ്ച

നടന്‍ ഷെയ്ന്‍ നിഗവുമായുള്ള പ്രശ്‌ന പരിഹാരത്തിന് തിങ്കളാഴ്ച ചര്‍ച്ച നടക്കാനിരിക്കുമ്പോഴും നിര്‍മ്മാതാക്കള്‍ ഉറച്ച നിലപാടില്‍ തന്നെ. അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മില്‍ തിങ്കളാഴ്ച കൊച്ചിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ നേരത്തെ ഉയര്‍ത്തിയ നിലപാടുകള്‍ എല്ലാം ഉപേക്ഷിച്ച് പ്രശ്‌ന പരിഹാരം ഉണ്ടാകില്ലെന്നാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്ന സൂചന.

ഷെയ്ന്‍ നിഗവുമായുണ്ടായ പ്രശ്‌ന പരിഹാരത്തിന് മൂന്നു കാര്യങ്ങളാണ് നിര്‍മ്മാതാക്കള്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്. നിര്‍മ്മാതാക്കള്‍ക്കെതിരെ ഷെയ്ന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പു പറയണമെന്ന ആവശ്യം ഷെയ്ന്‍ മാപ്പു പറഞ്ഞതോടെ പരിഹരിക്കപ്പെട്ടിരുന്നു. ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്ന ആവശ്യവും ഷെയ്ന്‍ അനുസരിച്ചിരുന്നു. ഉല്ലാസത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇപ്പോള്‍ അമ്മയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നത്.

ഷെയ്ന്‍ മൂലം നിര്‍മ്മാണം തടസ്സപ്പെട്ട വെയില്‍, ഖുര്‍ബാനി എന്നീ ചിത്രങ്ങളുടെ ചിത്രീകരണം തുടരുന്നത് തിങ്കളാഴ്ച ചര്‍ച്ച ചെയ്യും. ഷെയ്ന്‍ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കണമെന്ന ആവശ്യത്തില്‍ ഉറ്ചചു നില്‍ക്കുകയാണ് നിര്‍മ്മാതാക്കള്‍ .




കൂടുതല്‍വാര്‍ത്തകള്‍.