CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 46 Minutes 31 Seconds Ago
Breaking Now

ആ 'ഒറ്റയൊരുത്തന്‍ പറ്റിച്ച' കൊറോണപ്പണി! സിംഗപ്പൂരില്‍ നിന്നും മടങ്ങിയ ബിസിനസ്സുകാരന്‍ വൈറസ് വിതരണം ചെയ്തു; യുകെ, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നൂറുകണക്കിന് പേര്‍ പോസിറ്റീവായി; പേര് വെളിപ്പെടുത്താതെ ബ്രിട്ടീഷുകാരെ ഇരുട്ടില്‍ നിര്‍ത്തുന്നു?

യുകെയില്‍ നാലാമത്തെ വൈറസ് കേസ് സ്ഥിരീകരിച്ചതും ഈ ബിസിനസ്സുകാരനുമായി ബന്ധമുണ്ടെന്ന് അധികൃതര്‍

ബ്രൈറ്റണിലെ ആ ബ്രിട്ടീഷ് ബിസിനസ്സുകാരനെ നിങ്ങള്‍ കണ്ടുമുട്ടിയിട്ടുണ്ടോ? ആളെ മനസ്സിലായില്ലെന്ന് തോന്നുന്നു, കൊറോണ വൈറസ് യുകെയില്‍ എത്തിച്ച ആ ബിസിനസ്സുകാരന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. കൊറോണാ വൈറസുമായി സിംഗപ്പൂരില്‍ നിന്നും മടങ്ങിയെത്തിയ ആ രോഗി മൂന്ന് രാജ്യങ്ങളില്‍ നൂറുകണക്കിന് പേര്‍ക്ക് രോഗം പകര്‍ന്നതായുള്ള വാര്‍ത്തകളാണ് ഈ ആശങ്കയ്ക്ക് കാരണമാകുന്നത്. ഈ രോഗി ആരാണെന്ന് വ്യക്തമാക്കാത്തതിനാല്‍ ഇയാളെ കണ്ടുമുട്ടിയവരും ഇരുട്ടില്‍ തപ്പുകയാണ്. 

ബ്രിട്ടീഷ് 'സൂപ്പര്‍ സ്‌പ്രെഡര്‍' എന്ന് ഈ രോഗിക്ക് വിളിപ്പേരും വീണുകഴിഞ്ഞു. യുകെ, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നിവിടങ്ങളിലാണ് ഇയാള്‍ സിംഗപ്പൂരില്‍ നിന്നും മടങ്ങുംവഴി രോഗം വിതരണം ചെയ്തത്! ഇതോടെ നൂറുകണക്കിന് പേര്‍ക്കാണ് കൊറോണാവൈറസ് പരിശോധന നടത്തുന്നത്. ബിസിനസ്സുകാരനില്‍ നിന്നും വൈറസ് പിടിപെട്ട ഏഴ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് മറ്റുള്ളവരുടെ പരിശോധനയും നടത്തിയത്. 

ബിസിനസ്സുകാരന്‍ കണ്ടുമുട്ടിയ നൂറോളം പേരെ അതിര്‍ത്തിക്ക് അപ്പുറത്ത് പോയി പോലും കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ചൈനീസ് നഗരമായ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധിച്ച് ഇതിനകം 900ലേറെ പേര്‍ മരണപ്പെട്ടു. 37000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിസിനസ്സുകാരന്‍ സിംഗപ്പൂരില്‍ നിന്നും മടങ്ങിയ ഈസിജെറ്റ് വിമാനത്തിലെ 183 യാത്രക്കാരെയും, ആറ് ജീവനക്കാരെയും ഹെല്‍ത്ത് അധികൃതര്‍ ബന്ധപ്പെട്ടു. ഇവര്‍ക്ക് ഇന്‍ഫെക്ഷന്‍ ലഭിച്ചിരിക്കുമെന്ന ആശങ്കയും അറിയിച്ചിട്ടുണ്ട്. 

സിംഗപ്പൂരില്‍ നിന്നും മടങ്ങവെ ജനുവരി 24 മുതല്‍ 28 വരെ ഫ്രാന്‍സിലെ സ്‌കീ ഉല്ലാസകേന്ദ്രമായ ലെസ് കണ്ടാമിന്‍സ് മോണ്ട്‌ജോയില്‍ തങ്ങിയ ബിസിനസ്സുകാരന്‍ ജനുവരി 28നാണ് ഈസിജെറ്റ് വിമാനത്തില്‍ മടങ്ങിയത്. എന്നാല്‍ ബ്രിട്ടനില്‍ തിരിച്ചെത്തിയ ഇദ്ദേഹം രോഗലക്ഷണങ്ങള്‍ കാണിച്ചതോടെ ചികിത്സയിലാണ്. ഉല്ലാസകേന്ദ്രത്തില്‍ ഒപ്പം താമസിച്ച മറ്റ് അഞ്ച് ബ്രിട്ടീഷുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ പ്രദേശത്തെ നൂറോളം പേരെയും പരിശോധിക്കുകയാണ്. 

യുകെയില്‍ നാലാമത്തെ വൈറസ് കേസ് സ്ഥിരീകരിച്ചതും ഈ ബിസിനസ്സുകാരനുമായി ബന്ധമുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിച്ച ബ്രിട്ടീഷുകാരന്‍ ആരാണെന്ന് വെളിപ്പെടുത്തണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.