CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 58 Minutes 51 Seconds Ago
Breaking Now

കേരള പോലീസിന് അനുവദിച്ച വാഹനം ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നതില്‍ തെറ്റില്ല ; സിഎജി റിപ്പോര്‍ട്ട് പഠിച്ച ശേഷം മറുപടി നല്‍കുമെന്നും ചീഫ് സെക്രട്ടറി

സിഎജി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി പല കാര്യങ്ങളും മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നുണ്ട്.

കേരള പോലീസിന് അനുവദിച്ച വാഹനം ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. നിയമവിരുദ്ധമായ കാര്യമല്ല ഇത്. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ മേധാവിയെന്ന നിലയില്‍ ചീഫ് സെക്രട്ടറി ഏതെങ്കിലുമൊരു വകുപ്പിന്റെ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇക്കാര്യത്തില്‍ തെറ്റായ രീതിയിലാണ് ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സിഎജി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി പല കാര്യങ്ങളും മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്നുണ്ട്. സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിലും ചില നടപടി ക്രമങ്ങളുണ്ട്. അതനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. നിയമസഭയില്‍ അവതരിപ്പിക്കുന്നതോടെയാണ് റിപ്പോര്‍ട്ടുകള്‍ പൊതുരേഖയാവുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ ചോര്‍ന്നു കിട്ടിയതായി സംശയിക്കുന്നതായും ചീഫ് സെക്രട്ടറി പറഞ്ഞു.

സിഎജി റിപ്പോര്‍ട്ട് പഠിച്ചശേഷം വ്യക്തമായ മറുപടി നല്‍കും. ഇതിന് കൃത്യമായ വ്യവസ്ഥകളുണ്ട്. ഇതിനിടെ തിടുക്കപ്പെട്ട് ഉദ്യോഗസ്ഥരെ കുറ്റക്കാരായി ചിത്രീകരിക്കുകയും മാധ്യമ വിചാരണ ചെയ്യുകയും ചെയ്യുന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനയാണെന്നും സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി പുറത്തു വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

 

സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമായ മറുപടി സര്‍ക്കാര്‍ നല്‍കും. തുടര്‍ പരിശോധനയും വിശദീകരണവും ആവശ്യമെങ്കില്‍ തിരുത്തല്‍ നടപടികളും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.