CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 9 Seconds Ago
Breaking Now

'റോയല്‍' എന്ന നാമം ആരുടെയും തറവാട് സ്വത്തല്ല; സസെക്‌സ് റോയല്‍ ബ്രാന്‍ഡ് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട രാജ്ഞിയ്ക്ക് ഹാരി, മെഗാന്‍ ദമ്പതികളുടെ ഞെട്ടിക്കുന്ന മറുപടി; കൊട്ടാരവുമായി പോരാട്ടത്തിലേക്കോ?

എച്ച്ആര്‍എച്ച് ടൈറ്റില്‍ ഈ ദമ്പതികള്‍ ഉപയോഗിക്കില്ലെന്നാണ് കൊട്ടാരം കഴിഞ്ഞ മാസം വ്യക്തമാക്കിയത്.

സസെക്‌സ് റോയല്‍ ബ്രാന്‍ഡ് നാമം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായ സസെക്‌സ് ഡ്യൂക്കും, ഡച്ചസും ബ്രിട്ടീഷ് രാജഭക്തരെ ഞെട്ടിക്കുന്ന വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടു. റോയല്‍ എന്ന വാക്കിന് ആഗോളതലത്തില്‍ രാജ്ഞിയല്ല ഉടമയെന്നാണ് ഹാരി, മെഗാന്‍ ദമ്പതികള്‍ ഓര്‍മ്മിപ്പിച്ചത്. സ്പ്രിംഗിന് ശേഷം റോയല്‍ എന്ന വാക്ക് തങ്ങളുടെ ബ്രാന്‍ഡിംഗില്‍ ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച ശേഷമാണ് ഇവര്‍ പുതിയ വാര്‍ത്താക്കുറിപ്പ് വെബ്‌സൈറ്റില്‍ പങ്കുവെച്ചത്. വ്യാപകമായി ഉപയോഗിക്കില്ലെങ്കിലും എച്ച്ആര്‍എച്ച് ടൈറിലും ഉപയോഗിക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. 

റോയല്‍ എന്ന വാക്കിന് ആഗോള തലത്തില്‍ സര്‍ക്കാരിനോ, രാജ്ഞിയ്‌ക്കൊ അവകാശമില്ലെന്നാണ് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കിയത്. 'പരമാധികാരമുള്ള രാജ്ഞിയ്ക്കും, ക്യാബിനറ്റ് ഓഫീസിനും റോയല്‍ എന്ന വാക്ക് വിദേശത്ത് ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കാന്‍ അധികാരമില്ല, സസെക്‌സ് റോയല്‍ എന്ന പദവി സസെക്‌സ് ഡ്യൂക്കും, ഡച്ചസും ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ല, യുകെയിലും മറ്റിടങ്ങളിലും റോയല്‍ എന്ന വാക്കും 2020 സ്പ്രിംഗിന് ശേഷം ഉപയോഗിക്കില്ല', അവര്‍ പറഞ്ഞു. 

എന്നാല്‍ മറ്റ് കുടുംബാംഗങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് കൊട്ടാരം തങ്ങളെ പരിഗണിക്കുന്നതെന്നും ദമ്പതികള്‍ പരാതിപ്പെട്ടു. 'രാജകുടുംബത്തില്‍ നിന്നുള്ള പദവിയിലുള്ളവര്‍ക്ക് ഇതിന് പുറത്ത് ജോലി ചെയ്യാന്‍ മുന്‍പ് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സസെക്‌സ് ഡ്യൂക്കിനും, ഡച്ചസിനും 12 മാസത്തെ റിവ്യൂ സമയപരിധിയാണ് അനുവദിച്ചിരിക്കുന്നത്. കരാര്‍ പ്രകാരം രാജകീയ ദൗത്യങ്ങളില്‍ നിന്നും പിന്‍വാങ്ങാനും, രാജ്ഞിയുടെ പ്രതിനിധികളായി ദൗത്യങ്ങള്‍ ഏറ്റെടുക്കരുതെന്നുമാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്', വാര്‍ത്താക്കുറിപ്പ് തുടര്‍ന്ന് അറിയിച്ചു. 

എച്ച്ആര്‍എച്ച് ടൈറ്റില്‍ ഈ ദമ്പതികള്‍ ഉപയോഗിക്കില്ലെന്നാണ് കൊട്ടാരം കഴിഞ്ഞ മാസം വ്യക്തമാക്കിയത്. എന്നാല്‍ ഹിസ് & ഹെര്‍ റോയല്‍ ഹൈനസ് എന്ന പ്രിഫിക്‌സ് ഒഴിവാക്കില്ലെന്ന് ഹാരി, മെഗാന്‍ ദമ്പതികള്‍ വ്യക്തമാക്കി. രാജ്ഞിക്കായി നല്‍കുന്ന സേവനങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നതോടെ ഇത് ആക്ടീവായി ഉപയോഗിക്കില്ലെന്നും അവര്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.