CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 50 Seconds Ago
Breaking Now

ഫഹദിനെ നായകനാക്കി തയ്യാറാക്കിയ പടം അവസാന നിമിഷം ഉപേക്ഷിച്ചു ; തുറന്നുപറഞ്ഞ് ദിലീഷ് പോത്തന്‍

ഫഹദിനെ നായകനാക്കി 2011 ല്‍ പ്ലാന്‍ ചെയ്ത ഒരു ചിത്രം ഉപേക്ഷിച്ചതിനെ കുറിച്ച് പറയുകയാണ് ദിലീഷ്.'ഏറ്റവും അവസാനത്തെ സ്റ്റേജിലെത്തിയപ്പോള്‍ ഉപേക്ഷിച്ച ഒരുപടമാണ് പാതിരാപടം. ഇത് പൂര്‍ണമായി ഉപേക്ഷിച്ചിട്ടുണ്ടോ എന്ന് പറയാറായിട്ടില്ല. 2011 ല്‍ ഞാന്‍ ഫഹദിനോട് പറഞ്ഞ് അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ച ചിത്രമാണിത്. സന്ദീപ് സേനന്‍ പടത്തിന് അഡ്വാന്‍സും നല്‍കി. രണ്ട് വര്‍ഷത്തോളം എടുത്താണ് അതിന്റെ കഥ പൂര്‍ത്തിയാക്കിയത്. എന്നാല്‍ അത് എഴുതി തീര്‍ന്ന ഷൂട്ടി ചെയ്യാമെന്ന അവസ്ഥയിലേക്ക് എത്തിയപ്പോള്‍ എനിക്ക് ആ ചിത്രത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഞാന്‍ അക്കാര്യം സന്ദീപിനോട് പറയുകയും ചെയ്തു. അദ്ദേഹം എനിക്ക് അനൂകൂലമായതോടെ ആ സിനിമ പാതിവഴിയ്ക്ക് നിര്‍ത്തി.' ദിലീഷ് പറഞ്ഞു.

ട്രാന്‍സാണ് ദിലീഷ് പോത്തന്‍ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രം. അവറാച്ചന്‍ എന്ന കഥാപാത്രത്തെയാണ് ദിലീഷ് ചിത്രത്ചതില്‍ അവതരിപ്പിക്കുന്നത്. ഫഹദിന്റെ കൂടെയുള്ള ഒരു ക്യാരക്ടറാണ് ഇത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.