CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 25 Minutes Ago
Breaking Now

ബിലാല്‍ തുടങ്ങാന്‍ പോകുന്നു ; ഇതനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് നടന്‍ ബാല

മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. മമ്മൂക്കയുടെ ബിലാല്‍ ജോണ്‍ കുരിശ്ശിങ്കല്‍ വീണ്ടുമെത്തുമെന്ന കാര്യം സംവിധായകന്‍ അമല്‍ നീരദ് അറിയിച്ചതു മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങുമെന്നും അതിന്റെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് താനെന്നും വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ ബാല. ബിഗ് ബിയില്‍ മമ്മൂട്ടിയുടെ സഹോദരന്റെ വേഷം ചെയ്തത് ബാലയായിരുന്നു.

'ഞാന്‍ ഒരുപാട് സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നടനാണ് മമ്മൂക്ക. അദ്ദേഹത്തിന്റെ കൂടെ ബിഗ് ബി പാര്‍ട്ട് 2 ബിലാലില്‍ ഞാനുമുണ്ട്. ഷൂട്ടിങ് തുടങ്ങാന്‍ പോകുന്നു. അതിന്റെ ഭാഗമായി ബോഡി ബില്‍ഡിങ് പരിശീലനം നടക്കുന്നു. ഇത് കൂടാതെ നല്ല കാര്യങ്ങളും 2020ല്‍ നടന്നുകൊണ്ടിരിക്കുന്നു.' ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ബാല പറഞ്ഞു.

2007ലാണ് ആദ്യ ഭാഗമായ ബിഗ്ബി പുറത്തിറങ്ങിയത്. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ സിനിമ പിന്നീടാണ് ആരാധകരുടെ ഇഷ്ടചിത്രമായി മാറിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.