CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 40 Minutes 40 Seconds Ago
Breaking Now

കൊറോണാ പേടി; ഐപിഎല്‍ മാറ്റിവെച്ചതോടെ എംഎസ് ധോണി ചെന്നൈ വിട്ടു

പകര്‍ച്ചവ്യാധിയെ പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി ഇന്ത്യാ ഗവണ്‍മെന്റ് എല്ലാ തരത്തിലുള്ള വിസകളും റദ്ദാക്കി

കൊറോണാവൈറസ് പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 15 വരെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ മാറ്റിവെച്ചതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി കളംവിട്ടു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ചെന്നൈയില്‍ നിന്നും മടങ്ങുന്ന വീഡിയോ സഹിതമായ ഐപിഎല്‍ ഫ്രാഞ്ചൈസി ട്വിറ്ററില്‍ വാര്‍ത്ത പുറത്തുവിട്ടത്. 

ആരാധകര്‍ക്ക് ഓട്ടോഗ്രാഫുകള്‍ ഒപ്പുവെച്ച് നല്‍കിയും, ഇവരോട് സംസാരിക്കുകയും ചെയ്ത ശേഷമാണ് ധോണി മടങ്ങിയത്. നിലവില്‍ ഏപ്രില്‍ 15 വരെ മത്സരങ്ങള്‍ സസ്‌പെന്‍ഡ് ചെയ്ത ബിസിസിഐ മാസം അവസാനം വരെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് ശേഷമാകും ഐപിഎല്‍ 13-ാം സീസണിന്റെ വിധി നിശ്ചയിക്കുക. 

പകര്‍ച്ചവ്യാധിയെ പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി ഇന്ത്യാ ഗവണ്‍മെന്റ് എല്ലാ തരത്തിലുള്ള വിസകളും റദ്ദാക്കിയിരുന്നു. ഔദ്യോഗിക കാറ്റഗറി വിസകള്‍ മാത്രമാണ് ഏപ്രില്‍ 15 വരെ അനുവദിക്കുക. വൈറസ് പടരുന്ന സാഹചര്യം ഒഴിവാക്കാന്‍ എല്ലാ കായിക മത്സരങ്ങളും റദ്ദാക്കണമെന്ന് കായിക മന്ത്രാലയവും നിര്‍ദ്ദേശിച്ചിരുന്നു. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം സംഘടിപ്പിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. 

വിസാ നിയന്ത്രണം വന്നതോടെ വിദേശ കളിക്കാര്‍ ഐപിഎല്‍ മത്സരങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്ന അവസ്ഥയുണ്ട്. ഇത് തന്നെയാണ് ബിസിസിഐക്കും തലവേദനയാകുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.