CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 16 Seconds Ago
Breaking Now

ജീവിതത്തില്‍ വളരെ തിരക്കുള്ള ഷെഡ്യൂള്‍ ഉള്ളവരാണ് ഞങ്ങള്‍, എല്ലാം ഒറ്റ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതായി, ജീവിതം മാറി മറിഞ്ഞെന്ന് പ്രിയങ്ക ചോപ്ര

കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് നടി പ്രിയങ്ക ചോപ്ര വീട്ടുനിരീക്ഷണത്തില്‍. എട്ടു ദിവസമായി താനും ഭര്‍ത്താവ് നിക്കും വീടിനുള്ളിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പ്രിയങ്ക വെളിപ്പെടുത്തി. ജീവിതത്തില്‍ വളരെ തിരക്കുള്ള ഷെഡ്യൂള്‍ ഉള്ളവരാണ് തങ്ങളെന്നും എന്നാല്‍ എല്ലാം ഒറ്റ നിമിഷത്തില്‍ ഇല്ലാതായെന്നും പ്രിയങ്ക പറഞ്ഞു.

'ഒരു ഹലോ പറയാന്‍ വേണ്ടി വന്നതാണ്, എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നതായും ലൈവിലെത്തി പ്രിയങ്ക പറഞ്ഞു. ക്വാറന്റീന്‍ ഒരു രസകരമായ അനുഭവമാണ്. നമ്മുടെ ജീവിതങ്ങളെല്ലാം കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്.ഇത് സിനിമയല്ല, യഥാര്‍ഥ ജീവിതമാണ്. ഞാനും നിക്കും കഴിഞ്ഞ ഒരാഴ്ചയായി വീട്ടിനുള്ളില്‍ തന്നെയാണ്.'

'ഇത് ഇപ്പോള്‍ എട്ട് ദിവസം പിന്നിടുകയാണ്. ജീവിതത്തില്‍ വളരെ തിരക്കുള്ള ഷെഡ്യൂള്‍ ഉള്ളവരാണ് ഞങ്ങള്‍. എല്ലാം ഒറ്റ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതായി. ജീവിതം മാറി മറിഞ്ഞു. ഒരു പക്ഷെ ഞങ്ങള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ഇതേ അനുഭവം തന്നെയായിരിക്കും.' പ്രിയങ്ക വീഡിയോയില്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.