CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 42 Minutes 42 Seconds Ago
Breaking Now

കൊറോണ വൈറസ് ; രോഗബാധിതനായ തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു ; കേരളത്തില്‍ രണ്ടാമത്തെ മരണം

ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം ലഭിച്ചു എന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

കൊറോണ വൈറസ് രോഗബാധിതനായ തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി മരണപ്പെട്ടു. ഇതോടെ കൊറോണ രോ?ഗബാധമൂലം കേരളത്തില്‍ രണ്ടുപേര്‍ മരിച്ചു. പോത്തന്‍കോട് സ്വദേശിയായ 68കാരനാണ് മരിച്ചത്. ഈ മാസം 23 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

ശ്വാസകോശവും വൃക്ക സംബന്ധമായ അസുഖവും ഇയാള്‍ക്കുണ്ടായിരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം ലഭിച്ചു എന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സെക്കന്‍ഡറി കോണ്‍ടാക്ടില്‍ നിന്നാണ് ഇദ്ദേഹത്തിന് രോഗം വന്നത്.

മാര്‍ച്ച് 2ന് നടന്ന ഒരു വിവാഹ ചടങ്ങില്‍ ഇയാള്‍ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. നാല് മരണാനന്തര ചടങ്ങുകളിലും ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. മാര്‍ച്ച് 20 വരെ ഇയാള്‍ പള്ളിയില്‍ പോയിട്ടുണ്ട്. രോ?ഗലക്ഷണങ്ങളോടെ മാര്‍ച്ച് 23ന് വെഞ്ഞാറമൂട് ?ഗോകുലം ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടിയിട്ടുണ്ട്.

നാട്ടിലെത്തിയ പ്രവാസികളുമായോ വിദേശികളുമായോ ഇയാള്‍ ഇടപെട്ടതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. മാര്‍ച്ച് ആദ്യവാരം മുതലുള്ള ഇയാളുടെ സഞ്ചാര പാത ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടുണ്ട്. മാര്‍ച്ച് രണ്ടിന് പോത്തന്‍കോട് വിവാഹചടങ്ങില്‍ പങ്കെടുത്തു,അതെ ദിവസവും മാര്‍ച്ച് 11നും,18നും,21നും മരണാന്തര ചടങ്ങുകളില്‍ പങ്കെടുത്തു. ഒരു കാസര്‍കോട് സ്വദേശിയും ചെന്നൈ സ്വദേശിയും ഇദേഹം പങ്കെടുത്ത ചടങ്ങിനെത്തിയതായി വിവരമുണ്ട്. രോഗി ഇപ്പോള്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മാര്‍ച്ച് 20 വരെ വീടിന് സമീപമുള്ള പള്ളിയിലും 69കാരന്‍പോയിട്ടുണ്ട്. സമീപത്തെ കവലയിലും ദിവസവും പോയിട്ടുണ്ട്. ഇയാള്‍ എത്തിയതായി ഇതിനകം സ്ഥിരീകരിച്ച ബാങ്കുകളില്‍ അടക്കം ജോലി ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാന്‍ നി!ദ്ദേശിച്ചിട്ടുണ്ട്. ഇയാളെ ചികിത്സിച്ച നാല് ഡോക്ര്‍മാര്‍ നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്ത് ഇതുവരെ ഒന്‍പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.