CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 57 Seconds Ago
Breaking Now

അടിമാലിയില്‍ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം; തിന്നര്‍ അകത്തു ചെന്നെന്ന് മാതാപിതാക്കള്‍; ദുരൂഹത സംശയിച്ച് പൊലീസ്

വീട്ടില്‍ സൂക്ഷിച്ചിരുന്ന പെയിന്റ് തിന്നര്‍ താഴെവീഴുകയും ഇത് കുട്ടികള്‍ അബദ്ധത്തില്‍ കഴിക്കുകയുമായിരുന്നുവെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി.

ഇടുക്കി അടിമാലിയില്‍ തിന്നര്‍ അകത്തുചെന്ന് ഒരുവയസ്സ് മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങള്‍ ദാരുണമായി മരിച്ചു. വലിയകാട്ടില്‍ അഫ്‌സല്‍-സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാന്‍, റിഹാന്‍ എന്നിവരാണ് മരിച്ചത്.

വീട്ടില്‍ സൂക്ഷിച്ചിരുന്ന പെയിന്റ് തിന്നര്‍ താഴെവീഴുകയും ഇത് കുട്ടികള്‍ അബദ്ധത്തില്‍ കഴിക്കുകയുമായിരുന്നുവെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. തിന്നര്‍ അകത്തുചെന്ന് അവശനിലയിലായ കുഞ്ഞുങ്ങളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടില്‍ നടത്തിയ പരിശോധനയില്‍ തിന്നര്‍ സൂക്ഷിച്ചിരുന്ന പാത്രം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ അടിമാലി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന ഫലവും ലഭിച്ചതിനു ശേഷം മാത്രമേ മരണകാരണത്തില്‍ ഔദ്യോഗിക വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.

കുഞ്ഞുങ്ങളെ ആശുപത്രിയിലെത്തിച്ച പിതാവ് അഫ്സലിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും മൊഴികള്‍ മാറിമാറി പറയുകയാണെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ കുട്ടികളുടെ ശരീരത്തില്‍ തിന്നര്‍ അകത്തുചെന്നതായി കണ്ടെത്താനായിട്ടില്ല. തിന്നര്‍ അകത്തുചെന്നാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്നായിരുന്നു അമ്മയുടെ ആദ്യ മൊഴി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ള പൊലീസ്. ഒരു കുഞ്ഞിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റേ കുഞ്ഞിന്റെ മൃതദേഹം മോണിങ് സ്റ്റാര്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.