CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 13 Minutes 15 Seconds Ago
Breaking Now

പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങി

നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും ഉള്‍പ്പെട്ട സംഘം ജോര്‍ദാനില്‍ കുടുങ്ങി. അടിയന്തര സഹായം വേണമെന്നാവശ്യപ്പെട്ട് ബ്ലെസി കേന്ദ്ര സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു.സംഭവത്തില്‍ ഇടപെടണമെന്ന് ഫിലിം ചേമ്പറും ആവശ്യപ്പെട്ടു. ആട് ജീവിതം സിനിമയുടെ ഷൂട്ടിങ്ങിനായി 58 അംഗ സംഘം കഴിഞ്ഞ മാസം ജോര്‍ദാനിലെത്തിയത്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതോടെ നിലവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.അഞ്ചു പേര്‍ കോവിഡ് ബാധിച്ചു മരിച്ചതോടെ നിയന്ത്രണം കര്‍ശനമാക്കിയിരിക്കുകയാണ് ഇവിടെ. നാലു ദിവസം മുമ്പ് ഷൂട്ടിങും നിര്‍ത്തിവെപ്പിച്ചു.

ഇന്ത്യയില്‍ ലോക്ക് ഡൗണായതിനാല്‍ വിമാനമില്ല. രാജ്യത്ത് തിരിച്ചെത്താന്‍ കഴിയുന്നില്ല. ജോര്‍ദാനിലെ സുരക്ഷിത മേഖയിലേക്ക് മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വാദി റൂം എന്ന സംരക്ഷിത മരുഭൂമി മേഖലയിലാണ് ചിത്രീകരണം നടന്നിരുന്നത്. ഏപ്രില്‍ എട്ടിന് വിസാ കാലാവധി തീരും. 70 ദിവസത്തെ ഷൂട്ടിങ്ങിനായിരുന്നു സംഘം ജോര്‍ദാനിലെത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.