CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 55 Minutes 44 Seconds Ago
Breaking Now

ആ ഒറ്റ രാത്രി കൊണ്ട് തന്റെ തലവര മാറി ; സലിം കുമാര്‍

സലിം കുമാര്‍ എന്ന നടന്റെ വളര്‍ച്ച തുടങ്ങുന്നത് സുരേഷ് ഗോപി നായക വേഷത്തിലെത്തിയ തെങ്കാശിപട്ടണം എന്ന ചിത്രത്തിലൂടെയാണ്.

തെങ്കാശിപ്പട്ടണത്തില്‍ ആദ്യം വളരെ ചെറിയ ഒരു വേഷമായിരുന്നു സലിം കുമാറിന്. എന്നാല്‍ കുതിരവണ്ടിക്കാരനായുള്ള ഒരു നിര്‍ണ്ണായക വേഷം ചെയ്യേണ്ട ഇന്ദ്രന്‍സ് മറ്റു ചിത്രങ്ങളുടെ തിരക്കിലായപ്പോള്‍ ഇന്ദ്രന്‍സിന്റെ ആ വേഷവും കൂടി സലിം കുമാറിന്റെ കഥാപാത്രത്തിനൊപ്പം വിളക്കി ചേര്‍ത്ത്, സലിം കുമാര്‍ കഥാപാത്രത്തെ ഒരു മുഴുനീള വേഷമാക്കി മാറ്റുകയായിരുന്നു സംവിധായകര്‍. സലിം കുമാറിന്റെ കാര്യത്തില്‍ ആദ്യം ലാലിന് ഒരു ആത്മവിശ്വാസകുറവ് ഉണ്ടായിരുന്നു എങ്കിലും സത്യമേവ ജയതേ എന്ന ചിത്രം തൃപ്പൂണിത്തുറ ഉള്ള ഒരു തീയേറ്ററില്‍ തേര്‍ഡ് ഷോ ഇട്ടു കണ്ടതിനു ശേഷമാണു സലിം കുമാര്‍ തെങ്കാശിപ്പട്ടണത്തിലെ ആ മുഴുനീള വേഷം ചെയ്യുന്നു എന്ന കാര്യം അവര്‍ ഉറപ്പിച്ചത്. സുരേഷ് ഗോപിയാണ് സലിം കുമാറിന്റെ ആ മികച്ച തുടക്കത്തെ കുറിച്ച് തുറന്നുപറഞ്ഞത്. 

ആ ഒറ്റ രാത്രി കൊണ്ടാണ് തന്റെ തലവര തന്നെ മാറുന്നത് എന്നു സലിം കുമാര്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.