CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 17 Minutes 57 Seconds Ago
Breaking Now

കൊറോണ ബാധിതന്‍ സദ്യ നടത്തി ; 1500 പേര്‍ പങ്കെടുത്തു ; മധ്യപ്രദേശിലെ ഗ്രാമം അടച്ചു

മൊറേന പ്രദേശത്തെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്.

മൊറേന ; കൊറോണ പോസിറ്റീവായ വ്യക്തി അമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുകയും സദ്യ നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ മൊറേന ഗ്രാമം അടച്ചു. ദുബായില്‍ നിന്ന് മടങ്ങിയെത്തിയ ഇയാള്‍ക്കും കുടുംബത്തിലെ മറ്റ് 11 പേര്‍ക്കും കൊറോണ പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ഗ്രാമം അടച്ചുപൂട്ടിയത്. ആയിരത്തി അഞ്ഞൂറോളം പേരാണ് അമ്മയുടെ ഓര്‍മ്മയ്ക്കായി നടത്തിയ സദ്യയില്‍ പങ്കെടുത്തത്. ഇപ്പോള്‍ മൊറേന പ്രദേശത്തെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ദുബായില്‍ ഹോട്ടലില്‍ ജോലി ചെയ്യുന്ന സുരേഷ് എന്ന യുവാവിനാണ് കൊറോണ സ്ഥിരീകരിച്ചത്. മാര്‍ച്ച് 17ന് നാട്ടിലെത്തിയ ഇയാള്‍ മാര്‍ച്ച് 20ന് അമ്മയുടെ മരണാനന്തര ചടങ്ങു നടത്തി. ഇതില്‍ 1500 ഓളം പേര്‍ പങ്കെടുത്തു.

മാര്‍ച്ച് 25ന് ലക്ഷണങ്ങള്‍ തുടങ്ങി നാലു ദിവസത്തിന് ശേഷം ചികിത്സ തേടുകയും ചെയ്തു .ഭാര്യയ്ക്കും ബന്ധുക്കളായ പത്തുപേര്‍ക്കും പോസിറ്റീവായി. കുടുംബത്തില്‍ നെഗറ്റീവ് ഫലം കാണിച്ചവരും സെല്‍ഫ് ഐസൊലേഷനിലാണ്. മധ്യപ്രദേശില്‍ ഇതുവരെ 154 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.