പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ പുലര്‍ച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം.
എഴുന്നൂറോളം സിനിമകള്‍ക്കും പ്രൊഫണല്‍ നാടകങ്ങള്‍ക്കും സം?ഗീതമൊരുക്കി. 2017 ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഭയാനകം എന്ന ചിത്രത്തിന് സം?ഗീതം ഒരുക്കിയതിനായിരുന്നു പുരസ്‌കാരം.
ശ്രീകുമാരന്‍ തമ്പി- അര്‍ജുനന്‍ മാസ്റ്റര്‍ ടീമിന്റെ കൂട്ടായ്മയില്‍ ഒരുപിടി നല്ല ഗാനങ്ങള്‍ മലയാളികള്‍ക്ക് ലഭിച്ചു.
പാടാത്ത വീണയും പാടും, പഞ്ചമി വിടരും പടവില്‍, മല്ലികപൂവിന്‍ മധുരഗന്ധം...ആയിരം അജന്ത ചിത്രങ്ങളെ.. സൂര്യകാന്തിപ്പൂ ചിരിച്ചു.. സിന്ധൂരം തുടിക്കുന്ന തിരു നെറ്റിയില്‍.. എന്നിങ്ങനെ നിരവധി ഹിറ്റുകള്‍..
സംഗീത ലോകത്തെ മഹാ പ്രതിഭയാണ് ശ്രീ അര്‍ജുനന്‍മാസറ്റര്‍.