CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 32 Seconds Ago
Breaking Now

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ഇന്ത്യ പാക് ക്രിക്കറ്റ് പരമ്പര നടത്തണമെന്ന് ഷോയ്ബ് അക്തര്‍

ആര് ജയിച്ചാലും മത്സരങ്ങള്‍ നല്ലതിന് വേണ്ടിയാണെന്നതില്‍ സന്തോഷമുണ്ടാകുമെന്നും അക്തര്‍ പറഞ്ഞു.

കോവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള പണം കണ്ടെത്താനായി ഇന്ത്യ പാക് ക്രിക്കറ്റ് പരമ്പര നടത്തണമെന്ന് നിര്‍ദ്ദേശം. പാക്കിസ്ഥാന്റെ മുന്‍ബൗളര്‍ ഷോയ്ബ് അക്തറാണ് ഇങ്ങനെ ഒരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര നടത്തണമെന്നാണ് അക്തര്‍ നിര്‍ദ്ദേശിച്ചത്. മത്സരങ്ങള്‍ക്ക് കാണികളെ അനുവദിക്കേണ്ടതില്ല. ബ്രോഡ്കാസ്റ്റിംഗ് യൂണിറ്റുകള്‍ക്ക് മാത്രം അനുവാദം നല്‍കി, മത്സരങ്ങള്‍ ടിവിയിലൂടെ സംപ്രേക്ഷണം ചെയ്യണം. മൂന്ന് ഏകദിനങ്ങള്‍ സാധ്യമല്ലെങ്കില്‍ ട്വന്റി 20 ആയാലും മതി, അക്തര്‍ പറഞ്ഞു.

ആര് ജയിച്ചാലും മത്സരങ്ങള്‍ നല്ലതിന് വേണ്ടിയാണെന്നതില്‍ സന്തോഷമുണ്ടാകുമെന്നും അക്തര്‍ പറഞ്ഞു. 2007 മുതല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് പരമ്പര നടന്നിട്ടില്ല, ഐസിസി , ലോകകപ്പ് പരമ്പരകളില്‍ മാത്രമാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്.




കൂടുതല്‍വാര്‍ത്തകള്‍.