CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 22 Minutes 8 Seconds Ago
Breaking Now

ബോളിവുഡ്, ആ പ്രയോഗത്തെ ഞാന്‍ എതിര്‍ക്കുന്നു; ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞത്!

'ബോളിവുഡ് എന്ന പ്രയോഗത്തെ ഞാന്‍ എതിര്‍ക്കുന്നു', ഗാര്‍ഡിയന്‍ പത്രത്തിന് 2013ല്‍ നല്‍കിയ അഭിമുഖത്തില്‍ അഭിനേതാവ് ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു. 'അത്തരമൊരു പേര് നല്‍കുന്നത് ശരിയല്ല. ആ മേഖലയ്ക്ക് സ്വന്തമായ രീതിയുണ്ട്, സിനിമകള്‍ ചെയ്യാന്‍ സ്വന്തം വഴിയുണ്ട്, അതിന് ഹോളിവുഡുമായി ബന്ധമില്ല. അത് പാഴ്‌സി തീയേറ്ററില്‍ നിന്ന് ഉത്ഭവിച്ചതാണ്', ഇര്‍ഫാന്‍ പറഞ്ഞു. 

ഖാന്‍ എന്ന കുടുംബപ്പേര് കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഇര്‍ഫാന്‍ ന്യൂറോഎന്‍ഡോക്രൈന്‍ ട്യൂമറിനോടുള്ള പോരാട്ടം അവസാനിപ്പിച്ച് ഏപ്രില്‍ 29ന് വിടവാങ്ങി. അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് നല്‍കിയ നിരവധി അഭിമുഖങ്ങളില്‍ ഒന്നിലാണ് ഇര്‍ഫാന്‍ മേല്‍പ്പറഞ്ഞ വാചകം പറഞ്ഞത്. ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം മറ്റൊരു കാര്യം കൂടി പറഞ്ഞു, ഇന്ത്യന്‍ സിനിമ ഒരു ആഘോഷമാണ്, ഇന്ത്യന്‍ കാര്യങ്ങള്‍ കൂടിക്കലരുന്ന ഇതിനെ ബോളിവുഡെന്ന് വിളിച്ചാല്‍ വ്യക്തിത്വം നഷ്ടമാകും, ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു. 

കഥകള്‍ പറയുന്നതാണ് തന്റെ മതമെന്ന് ഇര്‍ഫാന്‍ ഹഫിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 'എനിക്കൊപ്പം നിലനില്‍ക്കുന്ന സിനിമ കാണാനാണ് ആഗ്രഹം, ആളുകള്‍ക്കൊപ്പം ദീര്‍ഘകാലം ഉണ്ടാകുന്ന കഥകള്‍ സൃഷ്ടിക്കാനാണ് താല്‍പര്യം, സിനിമ അവസാനിക്കുമ്പോള്‍ അത് അവസാനിക്കാതെ ഒരു തുടക്കമാകണം', ആ അഭിമുഖത്തില്‍ ഇര്‍ഫാന്‍ പറഞ്ഞു. 

ഇര്‍ഫാന്‍ എന്ന അഭിനേതാവിന്റെ മരണം കൊണ്ടും ആ കഥ അവസാനിക്കുന്നില്ലെന്നതാണ് വാസ്തവം. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകയും, ഹോളിവുഡ് വരെ എത്തിയ അഭിനയമികവും ഇതിന് സാക്ഷിയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.