CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 56 Minutes 47 Seconds Ago
Breaking Now

മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ വിയോഗത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അനുശോചിച്ചു

പ്രെസ്റ്റന്‍: ഇടുക്കി രൂപതയുടെ പ്രഥമ ഇടയനും കുടിയേറ്റജനതയുടെ നിര്‍ഭയ കാവല്‍ക്കാരനുമായിരുന്ന അഭിവന്ദ്യ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ വിയോഗത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ കുടുംബം ഒന്നാകെ അനുശോചനം രേഖപ്പെടുത്തുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. സീറോ മലബാര്‍ സഭയുടെ ചൈതന്യത്തില്‍ ഊന്നി നിന്നുകൊണ്ട് ആധ്യാത്മിക ദൈവശാസ്ത്ര ശിക്ഷണത്തിന്റെ ഉറച്ച അടിത്തറ പാകുവാന്‍ കഴിഞ്ഞ അഭിവന്ദ്യ പിതാവ് സഭക്കും സമൂഹത്തിനും നല്‍കിയ സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും. കുടിയേറ്റ ജനതയുടെ മനസറിഞ്ഞു അവരിലൊരാളായി അവരോടൊപ്പം ജീവിക്കുകയും, ദൈവഹിതമറിഞ്ഞു ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത അജപാലകനായിരുന്നു ആനിക്കുഴിക്കാട്ടില്‍ പിതാവ്. വിവാദങ്ങളെ ഭയപ്പെടാതെ മലയോരമണ്ണിന്റെ അവകാശങ്ങള്‍ക്കായി സ്ഥിരമായി ശബ്!ദമുയര്‍ത്തുകയും അവ നേടിയെടുക്കുകയൂം ചെയ്ത അഭിവന്ദ്യ പിതാവിന്റെ വേര്‍പാട് ഇടുക്കിയിലെ കര്‍ഷക മക്കള്‍ക്കും തീരാ നഷ്ടമാണ്. 

പിതാവിന്റെ വേര്‍പാടില്‍ മനം നൊന്തിരിക്കുന്ന മാര്‍ ജോണ്‍ നെല്ലിക്കുന്നില്‍ പിതാവിന്റെയും, ഇടുക്കി രൂപതയുടെയും, ദൈവജനം മുഴുവന്റെയും, ഇടുക്കിയിലെ മുഴുവന്‍ ജനങ്ങളുടെയും വേദനയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഒന്നായി പങ്കു ചേരുകയും പിതാവിന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

 

ഫാ. ടോമി എടാട്ട്

 

 

 




കൂടുതല്‍വാര്‍ത്തകള്‍.