CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 49 Seconds Ago
Breaking Now

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയുടെ രണ്ടാം കോച്ച്: സുരേഷ് റെയ്‌ന

ക്രിക്കറ്റ് ലോകം നിശ്ചലമായ അവസ്ഥയിലാണ്. ഈ ഘട്ടത്തില്‍ പല താരങ്ങളും തങ്ങളുടെ ക്രിക്കറ്റ് അനുഭവങ്ങള്‍ ഓണ്‍ലൈന്‍ അനുഭവങ്ങളിലൂടെ പങ്കുവെയ്ക്കുകയാണ്. 2011 ലോകകപ്പ് ജേതാക്കളായ ടീമിന്റെ ഭാഗമായിരുന്ന സുരേഷ് റെയ്‌നയാണ് തന്റെ അനുഭവങ്ങള്‍ വിവരിച്ചിരിക്കുന്നത്. 

ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി എന്നിവരെക്കുറിച്ച് സുരേഷ് റെയ്‌ന മനസ്സുതുറന്നത്. 'സച്ചിനും, വിരാടും സെഞ്ചുറികള്‍ അടിച്ചുകൂട്ടുന്നവരാണ്. വിരാടിന് എല്ലാ മത്സരങ്ങളും വിജയിക്കണം. സച്ചിന് എല്ലാ കാര്യങ്ങളും സമാധാനപരമായിരിക്കണം എന്ന നിലപാടാണ്', റെയ്‌ന പറഞ്ഞു. 

2011 ലോകകപ്പ് സമയത്ത് ഇന്ത്യന്‍ ടീമിന്റെ രണ്ടാം കോച്ചിനെ പോലെയാണ് ടെണ്ടുല്‍ക്കര്‍ പ്രവര്‍ത്തിച്ചതെന്ന് റെയ്‌ന കൂട്ടിച്ചേര്‍ത്തു. 'സച്ചിന്‍ ഉള്ളപ്പോള്‍ എല്ലാം സമാധാനപരമാണ്. സച്ചിന്‍ കാരണമാണ് ഞങ്ങള്‍ ലോകകപ്പ് നേടിയത്. ടീമിലെ ഓരോ വ്യക്തിയെയും ഇത് ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം നല്‍കി, അദ്ദേഹം ടീമിന്റെ രണ്ടാം കോച്ചിനെ പോലെയായിരുന്നു', റെയ്‌ന പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.