CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 55 Minutes 11 Seconds Ago
Breaking Now

ഏകാന്തതയുടെയും വേദനയുടെയും നടുവില്‍ ലിന്‍സി വര്‍ക്കി എഴുതിയ മനോഹര രചന ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ചു.

യുകെയിലെ എഴുത്തുകാരില്‍ ഭാഷാ സൗന്ദര്യം കൊണ്ട് വളരെ ശ്രദ്ധിക്കപ്പെടുന്ന ലിന്‍സി വര്‍ക്കി എഴുതിയ വല്മീകം എന്ന കഥയാണ് ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ യൂട്യൂബ് ചാനല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയകളിലെ  സാഹിത്യ ഗ്രൂപ്പുകളില്‍ സജീവ സാന്നിധ്യമായ ലിന്‍സി വര്‍ക്കി കഥകളും കവിതകളും

എഴുതുന്നു.   കാഴ്ചപ്പാടുകളും നീരിക്ഷണങ്ങളും  പങ്കിടുന്നതും വായനക്കാരെ ആകര്‍ഷിക്കുന്നു.

 

ലിന്‍സി വര്‍ക്കി കുടുംബസമേതം  ലണ്ടനിലെ ടാഗ്‌നാമില്‍ താമസിക്കുന്നു.   ഹിറ്റ്‌ലറും നാസിപ്പടയും നടത്തിയ ജൂതഹത്യയില്‍ 

നിന്നും രക്ഷപ്പെടാന്‍ നടത്തിയ തന്റെയും കുടുബത്തിന്റെയും ഒളിവ്ജീവിതം ഡയറിക്കുറിപ്പുകളിലൂടെ  പകര്‍ന്ന് നല്‍കിയത്  ലോകം

വേദനയോടെയാണ് വായിച്ചത്. ഇന്ന് ലോകത്തിന് ഭീക്ഷണിയായി വളരുന്ന കോവിഡ് എന്ന മഹാമാരി എഴുത്തുകാരിയെയും

ബാധിച്ചപ്പോള്‍  തളരാതെ അതിനെ നേരിട്ട് തന്റെ ഏകാന്തതയും വേദനയും മനോഹരമായ ഒരു രചനക്ക് കാരണമാക്കി

മാറ്റി. ലിന്‍സി വര്‍ക്കിയുടെ കഥ ഒരു നെടുവീര്‍പ്പോടെ മാത്രമേ നമ്മള്‍ വായിക്കുകയുള്ളൂ. വല്മീകം എന്ന

ആ മനോഹര കഥയാണ് ലണ്ടന്‍ മലയാള സാഹിത്യവേദി സാഹിത്യത്തിനും കലകള്‍ക്കുമായി തുടങ്ങിയ

യൂട്യൂബ് ചാനലില്‍ ഇത്തവണ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

സാഹിത്യരചനകള്‍ ഈ ചാനലില്‍ പ്രസിദ്ധീകരിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ജനറല്‍ കോര്‍ഡിനേറ്റര്‍

റജി നന്തികാട്ട് ( 07852437505 ), പ്രോഗ്രാം കോര്‍ഡിന്റ്റര്‍ സി. എ. ജോസഫ് (0784674602 ) എന്നിവരെ

ബന്ധപ്പെടാവുന്നതാണ്.

 

ലിന്‍സി വര്‍ക്കി എഴുതിയ വല്മീകം എന്ന കഥ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പ്രസ് ചെയ്യുക

 

https://www.youtube.com/watch?v=tYeW76GGd3k&t=12s