CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 1 Minutes 45 Seconds Ago
Breaking Now

മീശയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് ഒരു തുറന്ന ചര്‍ച്ച

മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു. കെ യുടെ ആഭിമുഖ്യത്തില്‍  കട്ടന്‍കാപ്പിയും കവിതയും സംഘടിപ്പിക്കുന്ന തുറന്ന ചര്‍ച്ചയിലേക്ക് ഏവര്‍ക്കും സ്വാഗതം. 

ഈ വാരാന്ത്യത്തില്‍ 2018 ജൂലായ് 28ന്  ശനിയാഴ്ച , ലണ്ടനില്‍ മാനര്‍പാര്‍ക്കിലുള്ള കേരള ഹൗസില്‍ വൈകീട്ട് 6 .30 മുതല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ, ആണത്വത്തിന്റെ വടിച്ചുമാറ്റിയ മീശയെ കുറിച്ചാണ് ഇത്തവണ  കട്ടന്‍ കാപ്പിയും 

കവിതയും  കൂട്ടായ്മ ചര്‍ച്ച ചെയ്യുന്നത് . ഒപ്പം  സോഷ്യല്‍ മീഡിയ തട്ടകങ്ങളില്‍ ഇപ്പോള്‍ നടമാറിക്കൊണ്ടിരിക്കുന്ന പക്ഷം ചേര്‍ന്നു കൊണ്ടുള്ള സാമൂഹ്യ തിന്മകള്‍ക്കിടവരുന്ന ആവിഷ്‌കാരങ്ങളും ചര്‍ച്ച ചെയ്യുന്നു. 

എന്താണ് മലയാളി   ജനതക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്..? രാഷ്ട്രീയ മത തീവ്രവാദ സംഗതികളാല്‍ അടിമപ്പെട്ട് ചുമ്മാ 

ജീവിച്ചു മരിക്കുന്ന ഒരു ജനതയായി മാറികൊണ്ടിരിക്കുകയാണോ നമ്മള്‍..? 

മീശ എന്ന സാഹിത്യ സൃഷ്ടിയുടെ ഉടയോന്‍ ഹരീഷും, മീന്‍ വില്‍ക്കുന്ന വിദ്യാര്‍ത്ഥിനി ഹനാനും , തീവ്രവാദ കരങ്ങളാല്‍ വധിക്കപ്പെട്ട അഭിമന്യുവുമൊക്കെ അപഹസിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 

ഇത്തരം എത്രയൊ ഉദാഹരണങ്ങള്‍ നിത്യ സംഭങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒരു കേഴുന്ന നാടായി കൊണ്ടിരിക്കുന്നു 

നമ്മുടെ ദേശം  

എന്താണിതിനൊക്കെ കാരണങ്ങള്‍...? 

തീര്‍ച്ചയായും ഇതിനൊക്കെ പരിഹാരങ്ങള്‍ 

നിര്‍ദ്ദേശിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്... 

 

നിങ്ങളുടെ മീശ ഏതാണ് ....?  

എഴുത്തുകാരനെ വിറപ്പിക്കുന്ന മീശ ...! 

മത വിശ്വാസങ്ങളെ മാനിക്കുന്ന മീശ ...! 

പുരുഷാധിപത്യത്തിന്റെ ചിഹ്നമായി മാറുന്ന മീശ....! 

സ്ത്രീ വിമോചനത്തെ ആവേശം കൊള്ളിക്കുന്ന മീശ...! 

കക്ഷി രാഷ്ട്രീയത്തിന്റെ കുരുക്കില്‍ പെട്ടുഴറുന്ന മീശ...! 

മത യാഥാസ്ഥിതിക ബോധത്തിന്റെ വേരിളക്കുന്ന മീശ ...! 

പരമമായ സ്വാതന്ത്ര്യത്തിന്റെ പ്രാണവായു ആകുന്ന മീശ... !

എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന്റെ അടയാളമായി മാറുന്ന മീശ...! 

 

അവിശ്വാസികളെ അധിക്ഷേപിക്കുമ്പോള്‍ സമൂഹത്തില്‍ ഉരുള്‍ പൊട്ടലുണ്ടാകുന്നില്ല. 

പിന്നെ എന്താണ് അബദ്ധജഡിലമായ വിശ്വാസ പ്രമാണങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ മാത്രം 

കാലവര്‍ഷ ക്കെടുതികള്‍ ഉണ്ടാകുന്നത്? മതങ്ങളെ തള്ളിപ്പറയുന്ന രാഷ്ട്രീയ കക്ഷികള്‍ മത പ്രീണനം 

പുറം വാതിലിലൂടെ തകൃതിയില്‍ നടത്തുന്നുവോ...? മത നിരപേക്ഷത വെറും ഏട്ടിലെ പശുവായി മാറുന്നുവോ..?

 

മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു. കെ യുടെ ആഭിമുഖ്യത്തില്‍  

കട്ടന്‍കാപ്പിയും കവിതയും സംഘടിപ്പിക്കുന്ന എഴുപത്തിനാലാം പരിപാടിയായ 

ഈ തുറന്ന ചര്‍ച്ചയിലേക്ക് ഏവര്‍ക്കും സ്വാഗതം. 

ഈ വാരാന്ത്യത്തില്‍ 2018 ജൂലായ് 28 ന്  ശനിയാഴ്ച ലണ്ടന്‍ മാനര്‍പാര്‍ക്കിലുള്ള 

കേരളഹൗസില്‍  വൈകിട്ട് 6.30 നു എത്തിച്ചേരുക.  

 

Venue  Address 

Kerala  house ,

617, Romford Road, London E12 5AD .

at 6.30 pm .