രാജീവ് രവി നിവിന്‍ പോളിയെ മുഖ്യകഥാപാത്രമായി സംവിധാനം ചെയ്യുന്ന തുറമുഖത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ വൈറലായിരിക്കുകയാണ്. ചിത്രം തിയെറ്ററുകളില്‍ തന്നെയായിരിക്കും റിലീസ് ചെയ്യുക എന്ന് നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ട് പറഞ്ഞു.
ചിത്രത്തിന്റെ 90% പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിയും പൂര്‍ത്തിയായി. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ നേരിട്ട് ഈ ചിത്രം റിലീസ് ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. വൈകിയാലും തിയ്യേറ്റര്‍ റിലീസിന് വേണ്ടി കാത്തിരിക്കാന്‍ താന്‍ തയ്യാറാണ്. പുതിയ പോസ്റ്റര്‍ പറയുന്നത് അതാണെന്ന് സുകുമാര്‍ തെക്കേപ്പാട്ട് പറഞ്ഞു.
കൊവിഡ് 19 അന്തരീക്ഷമൊന്ന് മെച്ചപ്പെട്ടാല്‍ ഓണസമയത്ത് റിലീസ് ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കില്‍ അപ്പോള്‍ റിലീസ് ചെയ്യും.
ഇതൊരു ഓഫ് ബീറ്റ് ചിത്രമല്ല. ഇതൊരു ഐ.വി ശശിടി. ദാമോദരന്‍ ശൈലിയിലുള്ള ചിത്രമാണ്. സ്ഫടികത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ പോലെയാണ് നിവിന്റെ കഥാപാത്രം. അര്‍ജുന്‍ അശോകന്‍ അദ്ദേഹത്തിന്റെ സഹോദരനായി അഭിനയിക്കുന്നു, സുകുമാര്‍ തെക്കേപ്പാട്ട് വ്യക്തമാക്കി,