CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 12 Minutes 10 Seconds Ago
Breaking Now

We shall overcome-ല്‍ ഇന്ന് വയലിന്‍-മൃദംഗ താളം ഒത്തുചേരും; ഉച്ചയ്ക്ക് 2 മണിക്ക് ശ്രേയ ദേവനാഥും, പ്രവീണ്‍ സ്പര്‍ശും ഒരുക്കുന്ന ഇന്‍സ്ട്രുമെന്റല്‍ ഡ്യൂവറ്റ്

പാരമ്പര്യ ഇന്ത്യന്‍ സംഗീതവും, ക്ലാസിക്കുകളും, നാടന്‍ സംസ്‌കാരങ്ങളിലൂടെയും യാത്ര പോകാന്‍ കഴിയുന്ന തരത്തിലുള്ള അവതരണം ആസ്വദിക്കാം

ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. പിരിമുറുക്കം കുറയ്ക്കാന്‍ ഇന്‍സ്ട്രുമെന്റല്‍ സംഗീതത്തിന് ഏറെ കഴിവുണ്ട്. അങ്ങിനെയുള്ളപ്പോള്‍ വയലിനും, മൃദംഗവും ഒത്തുചേരുന്ന ഒരു ഡ്യൂവറ്റ് ലഭിച്ചാലോ! ലണ്ടന്‍ കലാഭവന്‍ ഒരുക്കുന്ന We shall overcome ഫേസ്ബുക്ക് ലൈവില്‍ വയലിന്റെയും, മൃദംഗത്തിന്റെ താളലയങ്ങള്‍ ഒത്തുചേരും. 

പാരമ്പര്യ ഇന്ത്യന്‍ സംഗീതവും, ക്ലാസിക്കുകളും, നാടന്‍ സംസ്‌കാരങ്ങളിലൂടെയും യാത്ര പോകാന്‍ കഴിയുന്ന തരത്തിലുള്ള അവതരണവുമായാണ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ശ്രേയ ദേവനാഥും, പ്രവീണ്‍ സ്പര്‍ശും ഫേസ്ബുക്ക് ലൈവില്‍ സംഗീത വിരുന്ന് ഒരുക്കുന്നത്. 

ഇതിഹാസ തുല്യനായ ശ്രീ ലാല്‍ഗുഡി ജയരാമന്റെ ശിഷ്യയാണ് ശ്രേയ ദേവനാഥ്. സോളോ വയലിനിസ്റ്റായ ഇവര്‍ 'എ കര്‍ണാട്ടിക് ക്വാര്‍ട്ടെറ്റ്' എന്ന കര്‍ണ്ണാടക ഇന്‍സ്ട്രുമെന്റല്‍ കൂട്ടായ്മയ്‌ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുന്നു. ഒപ്പം സംഗീത അധ്യാപികയുമാണ്. 

നിലവില്‍ കര്‍ണ്ണാടക സംഗീത രംഗത്ത് മൃദംഗത്തില്‍ ഏറ്റവുമധികം ആരാധകരുള്ള വ്യക്തിയാണ് പ്രവീണ്‍ സ്പര്‍ശ്. ഗുരുവായൂര്‍ ശ്രീ ദൊരൈയുടെ ശിക്ഷണത്തിലാണ് അദ്ദേഹം മൃദംഗത്തില്‍ പ്രാവീണ്യം നേടിയത്. വിവിധ വാദ്യ ഉപകരണങ്ങള്‍ സായത്വമാക്കിയ പ്രവീണ്‍ മ്യൂസിക് പ്രൊഡ്യൂസര്‍ കൂടിയാണ്. 

--------------------------------------------------

കഴിഞ്ഞ ദിവസം We shall overcome ലൈവില്‍ ശ്രേയ സുധീര്‍ അവതരിപ്പിച്ച ഗാനങ്ങള്‍ കേള്‍ക്കാം




കൂടുതല്‍വാര്‍ത്തകള്‍.