CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 49 Minutes 58 Seconds Ago
Breaking Now

മാതാപിതാക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന എനിക്കറിയാം'; റെയില്‍വേ സ്റ്റേഷനില്‍ മരിച്ച അമ്മയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ച കുട്ടിക്ക് സഹായമൊരുക്കി ഷാരൂഖ് ഖാന്‍

കോവിഡ് കാലത്ത് കുടിയേറ്റ തൊഴിലാളികളുടെ പലായനവും മരണവും വേദനിപ്പിക്കുന്ന കാഴ്ചയാവുകയാണ്. മുസാഫര്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച അമ്മയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ച കുട്ടിയുടെ വീഡിയോ ഏവരെയും വളരെ വേദനിപ്പിച്ച ഒരു കാഴ്ചയായിരുന്നു.

ഈ കുട്ടിയെ സഹായിക്കാനൊരുങ്ങുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. കുട്ടി മുത്തശ്ശനും മുത്തശ്ശിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് ഷാരൂഖിന്റെ മീര്‍ ഫൗണ്ടേഷന്‍ കുട്ടിയെ സഹായിക്കുന്ന കാര്യം വ്യക്തമാക്കിയത്.

ഷാരൂഖിന്റെ കുട്ടിക്കാലത്താണ് അദ്ദേഹത്തിന്റെ അമ്മ മരിക്കുന്നത്. നേരത്തെ കോവിഡ് പ്രതിരോധത്തിനായി മഹാരാഷ്ട്രയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി 25,000 പിപിഇ കിറ്റുകള്‍ നല്‍കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.