CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 8 Minutes 30 Seconds Ago
Breaking Now

'തിരിഞ്ഞുനോക്കുമ്പോഴും അല്ലാതെയും ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്ത ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ ചെയ്തുകഴിഞ്ഞു ; പൃഥ്വിരാജ്

സൈലന്റ് വാലിയില്‍ ഗര്‍ഭിണിയായ കാട്ടാനയെ പൈനാപ്പിളില്‍ സ്‌ഫോടക വസ്തു നിറച്ച് കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. 'തിരിഞ്ഞുനോക്കുമ്പോഴും അല്ലാതെയും ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്ത ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ ചെയ്തുകഴിഞ്ഞു' പൃഥിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ മേയ് 27നാണ് സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ കാട്ടാന ചെരിഞ്ഞത്. സ്‌ഫോടനത്തില്‍ നാക്കും വായും തകര്‍ന്ന കാട്ടാനയുടെ മരണം ഏറെ ദിവസം പട്ടിണി കിടന്ന് അലഞ്ഞായിരുന്നു. വനംവകുപ്പ് ജീവനക്കാരനായ മോഹന്‍ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.