CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 26 Minutes 18 Seconds Ago
Breaking Now

യൂറോപ്പ് മുഴുവന്‍ ഒരുമിച്ച് നിന്നാലും 'കൊറോണയില്‍' ബ്രിട്ടനെ തോല്‍പ്പിക്കാനാകില്ല! മരണസംഖ്യ 39,904; ഏറ്റവും കൂടുതല്‍ മരണങ്ങള്‍ യുകെയില്‍ തന്നെ; ഏഷ്യന്‍, ന്യൂനപക്ഷം വംശജര്‍ക്ക് പാരയാകുന്നത് വൈറ്റമിന്‍ ഡി'യിലെ കുറവ്; എന്‍എച്ച്എസ് നിര്‍ദ്ദേശം ഇങ്ങനെ

ബുധനാഴ്ച ബ്രിട്ടന്‍ 359 പേര്‍ കൊറോണയ്ക്ക് ഇരകളായെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഇയുവില്‍ 345 മരണങ്ങളാണ് രേഖപ്പെടുത്തിയത്

യൂറോപ്പില്‍ ഒന്നാമത് എത്തുകയാണ് എന്നും ബ്രിട്ടന്റെ സ്വപ്നം. ബാക്കിയുള്ള വിഷയങ്ങളില്‍ രാജ്യത്തിന്റെ പ്രകടനം എത്രത്തോളമാണെന്ന് ഉറപ്പില്ലെങ്കിലും കൊറോണാവൈറസില്‍ ആ കുറവുകള്‍ ബ്രിട്ടന്‍ പരിഹരിക്കുകയാണ്. 176 പേര്‍ കൂടി കൊറോണ ബാധിച്ച് മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 39,904 എത്തി. മുഴുവന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ആകെ മരണങ്ങളുമായി താരതമ്യം ചെയ്താലും യുകെയിലാണ് ഇപ്പോഴും ഏറ്റവും കൂടുതല്‍ പേര്‍ പ്രതിദിനം വൈറസിന് ഇരകളാകുന്നതെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. 

മരണസംഖ്യ 40,000-ലേക്ക് എത്തിച്ചേരാന്‍ അധികം വൈകില്ലെന്നതാണ് അവസ്ഥ. കഴിഞ്ഞ ഏതാനും ആഴ്ചകളായി മഹാമാരിയുടെ പ്രഹരശേഷി കുറഞ്ഞത് മാത്രമാണ് ഏക ആശ്വാസം. യൂറോപ്യന്‍ യൂണിയനിലെ മറ്റ് 27 രാജ്യങ്ങളുടെ കണക്ക് ഒരുമിച്ച് ചേര്‍ത്താവും വൈറസിന്റെ പ്രഹരം ഏറ്റവും കൂടുതല്‍ വാങ്ങുന്നത് ബ്രിട്ടന്‍ തന്നെയാണെന്ന കണക്കുകള്‍ അധികൃതരെ വിഷമിപ്പിക്കുകയാണ്. ബുധനാഴ്ച ബ്രിട്ടന്‍ 359 പേര്‍ കൊറോണയ്ക്ക് ഇരകളായെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഇയുവില്‍ 345 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഫ്രാന്‍സിലെ 81, സ്വീഡനില്‍ 74, ഇറ്റലിയിലെ 71 എന്നീ കണക്കുകള്‍ ഇതില്‍ പെടും. 

ഇതിന് പുറമെ യുകെയിലെ ഔദ്യോഗിക മരണസംഖ്യയായി അവതരിപ്പിക്കപ്പെടുന്ന കണക്കുകളേക്കാള്‍ പതിനായിരം പേരെങ്കിലും അധികം മരിച്ചിരിക്കുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. യൂറോപ്പില്‍ ദുരന്തം ഏറ്റുവാങ്ങിയ രാജ്യമെന്ന പേരാണ് ഇതോടെ ഉറപ്പാകുന്നത്. ഇതിനിടെ കറുത്ത, ഏഷ്യന്‍, ന്യൂനപക്ഷ വംശങ്ങളില്‍ പെട്ടവര്‍ വേഗത്തില്‍ കൊറോണയ്ക്ക് ഇരകളാകുന്നതില്‍ വൈറ്റമിന്‍ ഡി'യുടെ കുറവ് ഒരു കാരണമാകുന്നതായി ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. കൊറോണ ബെയിം ജനങ്ങള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇതിന് പലവിധ കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

തൊലിയുടെ നിറം കറുത്ത് ഇരിക്കുന്നവര്‍ കൂടുതല്‍ സമയം സൂര്യതാപത്തില്‍ ചെലവഴിച്ചാലാണ് ബ്രിട്ടന്‍ പോലെ തണുപ്പുള്ള രാജ്യങ്ങളില്‍ ആവശ്യത്തിന് വൈറ്റമിന്‍ ഡി ലഭിക്കുക. വെളുത്ത ചര്‍മ്മക്കാര്‍ക്ക് ഈ കാലാവസ്ഥയില്‍ ഇത് എളുപ്പം ലഭിക്കുകയും ചെയ്യും. ഇതോടെ വര്‍ഷം മുഴുവന്‍ വൈറ്റമിന്‍ ഡി സപ്ലിമെന്റ് എടുക്കുന്നത് ആഫ്രിക്കന്‍, ആഫ്രിക്കന്‍, കരീബിയന്‍, സൗത്ത് ഏഷ്യന്‍ പശ്ചാത്തലമുള്ളവര്‍ക്ക് ഗുണകരമാകുമെന്ന് എന്‍എച്ച്എസ് നിര്‍ദ്ദേശിക്കുന്നു. പ്രതിരോധ ശേഷിയുടെ പ്രവര്‍ത്തനത്തിന് ശക്തിയേകാന്‍ വൈറ്റമിന്‍ ഡി ഏറെ പ്രധാനമാണ്. മറിച്ചായാല്‍ ശ്വാസകോശ വൈറസുകളുടെ തിരിച്ചടി നേരിടാനും സാധ്യതയുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.