CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 38 Seconds Ago
Breaking Now

എന്റെ മകനെ കൊന്നു കളയൂ ; പോലീസുകാരെ വെടിവച്ചു കൊലപ്പെടുത്തിയ ദുബെയ്‌ക്കെതിരെ അമ്മ

നിരപരാധികളായ പൊലീസുകാരെ കൊന്നതിലൂടെ അവന്‍ ചെയിതിരിക്കുന്നത് വളരെ മോശം കാര്യമാണ്.

ഉത്തര്‍പ്രദേശില്‍ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുപ്രസിദ്ധ കുറ്റാവാളി വികാസ് ദുബെയ്‌ക്കെതിരെ അമ്മ സരളാദേവി. വികാസ് ദുബെയെ പൊലീസ് അറസ്റ്റ് ചെയ്താലും കൊല്ലണമെന്നാണ് അമ്മയുടെ പ്രതികരണം. ദുബെയ്ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും സരളാദേവി പറഞ്ഞു.'അവന്‍ പൊലീസിന് മുന്നില്‍ സ്വയം കീഴടങ്ങണം. അതിന് തയ്യാറാകുന്നില്ലെങ്കില്‍ അവനെ എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തണം. അവനെ നിങ്ങള്‍ കീഴടക്കിയാലും കൊന്നുകളഞ്ഞേക്കണം. കടുത്ത ശിക്ഷതന്നെ അവന് നല്‍കണം,' സരളാദേവി പറഞ്ഞു.

നിരപരാധികളായ പൊലീസുകാരെ കൊന്നതിലൂടെ അവന്‍ ചെയിതിരിക്കുന്നത് വളരെ മോശം കാര്യമാണെന്നും അമ്മ പറഞ്ഞു. എന്‍കൗണ്ടറിന്റെ ചിത്രങ്ങള്‍ താന്‍ ടിവിയില്‍ കണ്ടെന്നും അവര്‍ പറഞ്ഞു.'നിരപരാധികളായ പൊലീസുകാരെ കൊന്നതിലൂടെ അവന്‍ ചെയിതിരിക്കുന്നത് വളരെ മോശം കാര്യമാണ്. എന്‍കൗണ്ടറിന്റെ ചിത്രങ്ങള്‍ ഞാന്‍ ടിവിയില്‍ കണ്ടു. വന്ന് പൊലീസിന് കീഴടങ്ങുന്നതാണ് അവന് നല്ലത്. അല്ലെങ്കില്‍ പൊലീസ് അവനെ കണ്ടു പിടിക്കണം,' സരളാ ദേവി പറഞ്ഞു.

രാഷ്ട്രീയക്കാരുമായി കൂട്ടുകൂടിയതിന് ശേഷമാണ് ദുബെ കുറ്റകൃത്യങ്ങളിലേര്‍പ്പെടാന്‍ തുടങ്ങിയത്.മുന്‍ മന്ത്രി സന്തോഷ് ശുക്ലയെ വെടിവെച്ച് കൊന്നത് ദുബെയ്ക്ക് എം.എല്‍.എയാവാനായിരുന്നെന്നും സരാളാദേവി പറഞ്ഞു. നാലുമാസമായി മകനെ കണ്ടിട്ടെന്നും ദുബെ കാരണം കുടുംബത്തിനകത്തും ബുദ്ധിമുട്ടുകളുണ്ടാവുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.

വികാസ് ദുബെയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 50,000 രൂപ പ്രതിഫലം നല്‍കുമെന്ന് കാണ്‍പൂര്‍ ഐജി മോഹിത് അഗര്‍വാള്‍ പ്രഖ്യാപിച്ചിരുന്നു.

ഡെപ്യൂട്ടി സൂപ്രണ്ട് ദേവേന്ദ്ര മിശ്രയുള്‍പ്പെടെ എട്ട് പൊലീസുകാരാണ് കഴിഞ്ഞ ദിവസത്തെ വെടിവെയ്പില്‍ മരിച്ചത്. 

 




കൂടുതല്‍വാര്‍ത്തകള്‍.