CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 24 Minutes 52 Seconds Ago
Breaking Now

അതിര്‍ത്തിയില്‍ ഇന്ത്യ സൈനീക വിന്യാസം ശക്തമാക്കി ; നിരീക്ഷണ പറക്കല്‍ കൂട്ടി ; ഏത് തരം സൈനീക നടപടിയ്ക്കും സജ്ജമെന്ന് വ്യോമസേന

കൂടുതല്‍ യുദ്ധോപകരണങ്ങളും സൈനികരെയും അതിര്‍ത്തിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.

അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക വിന്യാസം ശക്തിപ്പെടുത്തി. വ്യോമസേനയുടെ മുന്‍നിര വിഭാഗം നിരീക്ഷണ പറക്കല്‍ വര്‍ധിപ്പിച്ചു.ലഡാക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ചൈനക്കുള്ള ഇന്ത്യയുടെ ശക്തമായ സന്ദേശമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സമാധാനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഒരു ദൗര്‍ബല്യമായി കാണരുതെന്ന് പ്രധാനമന്ത്രി പറയുകയും ചെയ്തിരുന്നു. അതിനിടെയാണ് വ്യോമസേന അതിര്‍ത്തിയില്‍ വിന്യാസം ശക്തിപ്പെടുത്തിയത്. ഏത് തരം സൈനിക നടപടിക്കും സമ്പൂര്‍ണ സജ്ജമാണ് സേനയെന്ന് വ്യോമസേന വിങ് കമാണ്ടര്‍ പറഞ്ഞു.

ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തിയില്‍ നിരീക്ഷണ പറക്കല്‍ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ യുദ്ധോപകരണങ്ങളും സൈനികരെയും അതിര്‍ത്തിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. മിഗ് 29, എസ്യു 30 എംകെഎല്‍ എന്നീ യുദ്ധവിമാനങ്ങളുപയോഗിച്ചാണ് നിരീക്ഷണ പറക്കല്‍ നടത്തുന്നത്.

അതിനിടെ പ്രധാനമന്ത്രി സന്ദര്‍ശിച്ചത് ലഡാക്കിലെ സൈനിക ആശുപത്രിയുടെ ഭാഗമായ പുതിയ വാര്‍ഡില്‍ തന്നെയാണെന്ന് സ്ഥിരീകരിച്ച് സൈന്യം രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയ വാര്‍ഡിന്റെ ദൃശ്യം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് സൈന്യം വിശദീകരണം നല്‍കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.