CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 44 Minutes 14 Seconds Ago
Breaking Now

സുവാറ ബൈബിള്‍ ക്വിസ് മത്സരത്തിന്റെ രണ്ടാം റൗണ്ടിലെ ആദ്യ ആഴ്ചത്തെ മത്സരത്തില്‍ പ്രഥമസ്ഥാനം നേടിയത് പതിനാറു കുട്ടികള്‍; ആവേശത്തോടെ മത്സരാത്ഥികള്‍

പ്രെസ്റ്റന്‍ .ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ രൂപതയിലെ മത പഠന ക്ലാസ്സിലെ കുട്ടികള്‍ക്കായി നടത്തുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരത്തിന്റെ രണ്ടാം റൗണ്ടിലെ ആദ്യ ആഴ്ചത്തെ മത്സരത്തില്‍ പതിനാറ് കുട്ടികള്‍ പ്രഥമസ്ഥാനം നേടി. എയ്ജ് ഗ്രൂപ്പ് 8  10 ല്‍ ഒരു കുട്ടിയും എയ്ജ് ഗ്രൂപ്പ് 11 13 ല്‍ പതിനൊന്നു കുട്ടികളും എയ്ജ് ഗ്രൂപ്പ് 14 17 ല്‍ നാല് കുട്ടികളും ഏറ്റവും  കൂടുതല്‍ മാര്‍ക്കുകള്‍ നേടി മുന്‍നിരയില്‍ എത്തി. രണ്ടാം റൗണ്ട് മത്സരങ്ങള്‍ നാല് ആഴ്ചകളിലായിട്ടാണ് നടത്തുന്നത് .

രണ്ടാമത്തെ ആഴ്ചയിലെ മത്സരം ഈ ശനിയാഴ്ച നടത്തും. നാല് ആഴ്ചകളിലായി നടത്തുന്ന രണ്ടാം റൗണ്ടിലെ എല്ലാ മത്സരങ്ങളുടെയും മാര്‍ക്കുകള്‍ കൂട്ടിയതിന് ശേഷം അതില്‍നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടുന്ന അന്‍പതുശതമാനം കുട്ടികള്‍ മൂന്നാമത്തെ റൗണ്ടിലേക്ക് യോഗ്യത നേടും. വിവിധ പ്രായപരിധിയിലുള്ള കുട്ടികള്‍ക്കായി നടത്തുന്ന ഈ ഓണ്‍ലൈന്‍ മത്സരത്തില്‍ കുട്ടികള്‍ ആവേശത്തോടെ മത്സരിക്കുന്നു . കുട്ടികള്‍ കൂടുതലായി ബൈബിള്‍ പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൈബിള്‍ അപ്പോസ്റ്റലേറ്റ് കുട്ടികള്‍ക്കായി ഈ മത്സരങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് . സുവാറ ബൈബിള്‍ ക്വിസിന്റെ ഫൈനല്‍ മത്സരം ഓഗസ്റ്റ് 29 ന് ആണ് നടത്തുക. മത്സരങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ അറിയുവാനും ഓരോ എയ്ജ് ഗ്രൂപ്പുകള്‍ക്കുമുള്ള പഠന ഭാഗങ്ങള്‍ അറിയുവാനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബൈബിള്‍ അപ്പോസ്റ്റോലെറ്റിന്റെ വെബ്‌സൈറ് സന്ദര്‍ശിക്കുകയോ ബൈബിള്‍ അപ്പോസ്റ്റലേറ്റുമായി  ബന്ധപ്പെടുകയോ ചെയ്യണമെന്ന് ഓണ്‍ലൈന്‍ ക്വിസ് പി ആര്‍  ഓ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു .

http://smegbbiblekalotsavam.com/?page_id=595

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.