CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 24 Minutes 29 Seconds Ago
Breaking Now

വീട്ടിലിരുന്ന് ജോലി മതിയാക്കാം, ഓഫീസിലേക്ക് മടങ്ങൂ; ജോലിക്കാരോട് അപേക്ഷയുമായി പ്രധാനമന്ത്രി; ആളൊഴിഞ്ഞ ഓഫീസുകള്‍ ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പാരയാകുന്നു; റെസ്റ്റൊറന്റിലും, ഷോപ്പിലും ആളെക്കയറ്റാന്‍ പുതിയ തന്ത്രം?

ആളൊഴിഞ്ഞ ഓഫീസുകള്‍ ടൗണ്‍ സെന്റര്‍ ഷോപ്പുകള്‍ക്കും, റെസ്റ്റൊറന്റുകള്‍ക്കും മേല്‍ കനത്ത ആഘാതം സൃഷ്ടിക്കുന്നതായി പ്രധാനമന്ത്രിയും, ചാന്‍സലര്‍ ഋഷി സുനാകും

ബ്രിട്ടീഷ് ഇക്കോണമിയെ രക്ഷിച്ചെടുക്കാന്‍ ഓഫീസുകളിലേക്ക് മടങ്ങിയെത്താന്‍ ജോലിക്കാരോട് പറയാന്‍ ഒരുങ്ങി ബോറിസ് ജോണ്‍സണ്‍. വൈറസ് സ്ട്രാറ്റജിയ്‌ക്കൊപ്പം ജീവനക്കാരോട് ഓഫീസില്‍ മടങ്ങിയെത്താന്‍ സ്ഥാപനങ്ങള്‍ക്ക് ഉത്തരവിടാന്‍ കഴിയുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രി പങ്കുവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷിതമായ സാഹചര്യങ്ങളില്‍ ജോലിയില്‍ മടങ്ങിയെത്താന്‍ ജോലിക്കാര്‍ക്ക് നിര്‍ദ്ദേശം ലഭിക്കും. 

ആളൊഴിഞ്ഞ ഓഫീസുകള്‍ ടൗണ്‍ സെന്റര്‍ ഷോപ്പുകള്‍ക്കും, റെസ്റ്റൊറന്റുകള്‍ക്കും മേല്‍ കനത്ത ആഘാതം സൃഷ്ടിക്കുന്നതായി പ്രധാനമന്ത്രിയും, ചാന്‍സലര്‍ ഋഷി സുനാകും നടത്തിയ ചര്‍ച്ചയില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. വര്‍ക്ക് ഫ്രം ഹോമിന് അനുമതി നല്‍കിയത് തുടരുന്നത് ബ്രിട്ടീഷ് ഉത്പാദനക്ഷമതയെ ദോഷമായി ബാധിക്കുന്നതായാണ് ആശങ്ക. തന്റെ ഉക്‌സ്ബ്രിഡ്ജ് മണ്ഡലത്തിലെത്തിയ ബോറിസ് മാസ്‌ക് ധരിച്ചാണ് ഷോപ്പുകളില്‍ എത്തിയത്. മുഖം മറയ്‌ക്കേണ്ടത് ഇംഗ്ലണ്ടിലെ ഷോപ്പുകളില്‍ നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം സൂചന നല്‍കി. 

ഇന്‍ഡോറില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുഖാവരണം ഉള്‍പ്പെടെയുള്ള നടപടികള്‍ ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ അകലം ഒരു മീറ്ററിലേക്ക് ചുരുങ്ങിയതോടെ മാസ്‌കിന്റെ പ്രാധാന്യം വര്‍ദ്ധിച്ചു. സിവില്‍ സെര്‍വ്വന്റ്‌സിനെ ജോലിയില്‍ തിരികെ എത്തിച്ച് മാതൃക കാണിക്കാനാണ് വൈറ്റ്ഹാള്‍ മേധാവികളോട് ബോറിസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിലും കൂടുതല്‍ ഉത്പാദനക്ഷമത ഓഫീസില്‍ തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് തിരിച്ചുവരാന്‍ ആവശ്യപ്പെടുന്നു, ഷോപ്പുകള്‍ തുറക്കുന്നു, പബ്ബുകള്‍ തിരിച്ചുവരുന്നു, ഈ ഘട്ടത്തില്‍ ബ്രിട്ടീഷ് സിവില്‍ സര്‍വ്വീസ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തിരിച്ചുവരാനുള്ള സമയമാണ്. ഇതിന് പല പ്രശ്‌നങ്ങളുമുണ്ടെങ്കിലും സുരക്ഷിതമായി തിരിച്ചുവരാന്‍ കഴിഞ്ഞാല്‍ ഡെസ്‌കില്‍ തിരിച്ചെത്തണം', പ്രധാനമന്ത്രി വ്യക്തമാക്കി. പല ബാങ്കുകളും, കമ്പനികളും ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ വരെയോ, ഈ വര്‍ഷം മുഴുവനോ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ലണ്ടന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഓഫീസുകള്‍ കാലിയാണ്. ഇതുമൂലം റെസ്റ്റൊറന്റിലും, ഷോപ്പിലും പ്രതീക്ഷിച്ച രീതിയില്‍ ആളുകള്‍ എത്തുന്നില്ല. 




കൂടുതല്‍വാര്‍ത്തകള്‍.