CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 52 Minutes 8 Seconds Ago
Breaking Now

സുശാന്തിന് ഗോഡ്ഫാദര്‍ ഇല്ല, നിര്‍മ്മാതാവിന്റെ മകനല്ല, അതുകൊണ്ടാണോ അദ്ദേഹത്തെ മറന്നു കളയുന്നത് ; വിമര്‍ശനവുമായി തരുണ്‍ ഖന്ന

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്!പുത്തിന്റെ ആത്മഹത്യയില്‍  കടുത്ത വിമര്‍ശനവുമായി  ടെലിവിഷന്‍ താരം തരുണ്‍ ഖന്ന.  വിജയത്തിന്റെ നെറുകയില്‍ നിന്നിരുന്ന സുശാന്ത് ആത്മഹത്യ ചെയ്‌തെന്നു വിശ്വസിക്കാന്‍ കഴിയില്ലെന്ന് തരുണ്‍ ഖന്ന പറഞ്ഞു.

'വിഷാദരോഗം മൂലമാണ് സുശാന്ത് ആത്മഹത്യ ചെയ്തതെന്ന് എല്ലാവരും ആവര്‍ത്തിച്ചു പറയുന്നു. മുന്‍നിര താരങ്ങള്‍ പോലും സ്വപ്നം കണ്ടിരുന്ന അവസരമാണ് സുശാന്തിനെ തേടിയെത്തിയതെന്നും തരുണ്‍ പറഞ്ഞു.

'എനിക്ക് സുശാന്തിനെ നേരിട്ട് അറിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കുറച്ച് സുഹൃത്തുക്കള്‍ ഉണ്ട്. അതിലൊരാള്‍ ആണ് സന്ദീപ് സിംഗ്. സുശാന്തിന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നാണ് അദ്ദേഹം അഭിമുഖങ്ങളില്‍ പറയുന്നത്. സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രവര്‍ത്തി. ഇവരൊക്കെ എന്താണ് സത്യം പറയാതിരിക്കുന്നത്. സുശാന്തിന് ഗോഡ്ഫാദര്‍ ഇല്ല, നിര്‍മ്മാതാവിന്റെ മകനല്ല, അതുകൊണ്ടാണോ അദ്ദേഹത്തെ മറന്നു കളയുന്നത്.' തരുണ്‍ ഖന്ന ചോദിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.