CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 9 Seconds Ago
Breaking Now

പൊന്നിയില്‍ സെല്‍വന്റെ' അവശേഷിക്കുന്ന ഷൂട്ടിംഗ് സെപ്റ്റംബറില്‍ ആരംഭിക്കും

ലോക്ക് ഡൗണ്‍ മൂലം ചിത്രീകരണം മാറ്റിവെച്ച മണിരത്‌നത്തിന്റെ സ്വപ്നചിത്രം 'പൊന്നിയില്‍ സെല്‍വന്റെ'  അവശേഷിക്കുന്ന ഷൂട്ടിംഗ് സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്‌ക ഷെട്ടി, തൃഷ, റാഷി ഖന്ന, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത്കുമാര്‍ മലയാളത്തില്‍ നിന്ന് ലാല്‍, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങി വമ്പന്‍ താരങ്ങളെയാണ് സ്വപ്ന ചിത്രത്തിലേക്ക് മണിരത്‌നം കാസ്റ്റ് ചെയ്തിരിക്കുന്നത്.

ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ നോവലാണ് 'പൊന്നിയിന്‍ സെല്‍വന്‍'. 2400 പേജുകളുള്ള ഈ നോവല്‍ തമിഴിലാണ് രചിക്കപ്പെട്ടിട്ടുള്ളത്.

അഞ്ചുഭാഗങ്ങള്‍ ഉള്ള ബ്രഹ്മാണ്ഡ നോവലാണ് ഇതെന്നതിനാല്‍ അതു ചുരുക്കി, രണ്ട് ഭാഗങ്ങളുള്ള സിനിമയാക്കാനാണ് മണിരത്‌നത്തിന്റെ ശ്രമം. ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം.

 




കൂടുതല്‍വാര്‍ത്തകള്‍.