CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 58 Minutes 40 Seconds Ago
Breaking Now

ഇന്ത്യന്‍ അതിര്‍ത്തി കൈയ്യേറാന്‍ നോക്കുന്ന ചൈനയ്‌ക്കെതിരെ ലണ്ടനില്‍ പ്രതിഷേധം; സന്ദേശവുമായി ചൈനീസ് എംബസിക്ക് മുന്നില്‍ ഇന്ത്യന്‍ സമൂഹം

ചൈനീസ് വിഷയത്തില്‍ ആവശ്യമായി വന്നാല്‍ ഇടപെടുമെന്ന് യുകെ ഏഷ്യ മിനിസ്റ്റര്‍ നിഗല്‍ ആഡംസ്

ഇന്ത്യയുടെ അതിര്‍ത്തി കൈവശപ്പെടുത്തി വിപുലമാക്കാനുള്ള ചൈനയുടെ ഗൂഢതന്ത്രത്തിന് എതിരെ സന്ദേശവുമായി യുകെയിലെ ഇന്ത്യന്‍ സമൂഹം. ലണ്ടനിലെ ചൈനീസ് എംബസിക്ക് മുന്നിലാണ് ബ്രിട്ടീഷ് ഇന്ത്യന്‍ പ്രതിനിധികള്‍ അണിനിരന്നത്. 'ചൈന പിന്‍വാങ്ങുക', 'ടിബറ്റ് ചൈനയുടെ ഭാഗമല്ല' എന്നുതുടങ്ങിയ പ്ലക്കാര്‍ഡുകളും, ഇന്ത്യയുടെ ദേശീയ പതാകയുമേന്തിയാണ് ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. 

'വിസ്തൃതി വര്‍ദ്ധിപ്പിക്കാന്‍ ചൈന നടത്തുന്ന കുല്‍സിത പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ് ഇന്ത്യന്‍ സമൂഹം ഈ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ചൈനീസ് അതിര്‍ത്തിയിലുള്ള നമ്മുടെ സായുധ സേനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു', ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി പ്രസിഡന്റ് കുല്‍ദീപ് ശെഖാവത്ത് പറഞ്ഞു. മധ്യ ലണ്ടനിലെ ചൈനീസ് എംബസി കെട്ടിടത്തിന് നേര്‍ക്ക് 'ഫ്രീ ടിബറ്റ്, ഫ്രീ ഹോങ്കോംഗ്, ഫ്രീ ഉയിഗുര്‍സ്' എന്ന ചിത്രം പ്രൊജക്ട് ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധങ്ങള്‍. 

എന്നാല്‍ ഈ ലൈറ്റ് ഡിസ്‌പ്ലേക്ക് പിന്നില്‍ തങ്ങള്‍ അല്ലെന്ന് ഇന്ത്യന്‍ സമൂഹ ഗ്രൂപ്പുകള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ഗുരുതരവും, ആശങ്കപ്പെടുത്തുന്നതുമാണെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ തെമ്മാടിത്തങ്ങള്‍ക്കെതിരെ ഹൗസ് ഓഫ് കോമണ്‍സില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ ആശങ്ക രേഖപ്പെടുത്തി. 

കൊവിഡ്-19 വിവരങ്ങള്‍ പുറത്തുവിടാന് വൈകിയതോടെ യുകെ ചൈനയെ ആശ്രയിക്കുന്ന വിഷയങ്ങളില്‍ പുനഃപ്പരിശോധന വേണമെന്ന ആവശ്യവും ശക്തമാണ്. ചൈനീസ് വിഷയത്തില്‍ ആവശ്യമായി വന്നാല്‍ ഇടപെടുമെന്ന് യുകെ ഏഷ്യ മിനിസ്റ്റര്‍ നിഗല്‍ ആഡംസ് പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.