CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 28 Minutes 2 Seconds Ago
Breaking Now

അല്ലു അര്‍ജുന്‍ ഗാനം ബുട്ട ബൊമ്മയുടെ കാഴ്ചക്കാര്‍ 264 മില്യണ്‍ കവിഞ്ഞു ; റെക്കോര്‍ഡ്

അല്ലു അര്‍ജുന്‍ ചിത്രം  'അല വൈകുണ്ഠപുറമാലോ' യിലെ   'ബുട്ട ബൊമ്മ' എന്ന ഗാനം ടോളിവുഡില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്.

264  മില്യണില്‍പരം ആളുകളാണ് യൂട്യൂബില്‍ ഈ ഗാനം ഇതിനോടകം കണ്ടിരിക്കുന്നത്.   വെറും നാല് മാസം കൊണ്ടാണ് ബുട്ട ബൊമ്മ ഈ റെക്കോര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നത്.

ചിത്രത്തിന്റ  പ്രൊഡക്ഷന്‍ കമ്പിനിയായ ഹരിക & ഹാസിനി ക്രിയേഷന്‍സാണ് ഈ വിവരം ട്വീറ്റിലൂടെ അല്ലു ആരാധകരെ അറിയിച്ചത്. 'ബുട്ട ബൊമ്മ  ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട തെലുങ്ക് വീഡിയോ ഗാനം' എന്ന കുറിപ്പോട് കൂടിയാണ് അവര്‍  ഇത്  പങ്കുവെച്ചത്.

അര്‍മാന്‍  മാലിക്കാണ് ബുട്ട ബൊമ്മ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. അല്ലു അര്‍ജുനും പൂജയും വളരെ മികച്ച പ്രകടനമാണ് ഗാനരംഗത്തില്‍ കാഴ്ച വെച്ചിട്ടുള്ളത്.

തബു , ജയറാം , സുശാന്ത്, നവദീപ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. ചിത്രം ബോക്‌സ്ഓഫീസില്‍ ഹിറ്റ് ആയിരുന്നു. ത്രിവിക്രം ശ്രീനിവാസാണ് ചിത്രത്തിന്റെ  സംവിധാനം നിര്‍വഹിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.