CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 2 Seconds Ago
Breaking Now

'Let's Break It Together' ല്‍ ഇന്ന് അരങ്ങിലെത്തുന്നത് അതുല്യപ്രതിഭകളായ എര്‍ഡിംഗ്ടണിലെ ബര്‍ണാര്‍ഡ് ബിജു, ബനഡിക്ട് ബിജു സഹോദരങ്ങള്‍ക്കൊപ്പം സാന്‍സിയ സാജു, മറീന ബിജു എന്നിവരും ബര്‍മിംഗ്ഹാമിലെ ആകാഷ് സെബാസ്റ്റ്യന്‍, ആഷിഷ് സെബാസ്റ്റ്യന്‍ സഹോദരങ്ങളും ; മറ്റൊരു ലൈവ് പ്രോഗ്രാം കൂടി ആസ്വദിക്കാം

Let's Break It Together' ല്‍ ഇന്ന് (04/08/2020) ചൊവ്വാഴ്ച, ആഗസ്റ്റ് മാസത്തിലെ ആദ്യ ലൈവ് പ്രോഗ്രാമിനായി അരങ്ങിലെത്തുന്നത്  അതുല്യപ്രതിഭകളായ എര്‍ഡിംഗ്ടണിലെ ബര്‍ണാര്‍ഡ് ബിജു, ബനഡിക്ട് ബിജു സഹോദരങ്ങള്‍ക്കൊപ്പം സാന്‍സിയ സാജു, മറീന ബിജു എന്നിവരും ബര്‍മിംഗ്ഹാമിലെ ആകാഷ് സെബാസ്റ്റ്യന്‍, ആഷിഷ് സെബാസ്റ്റ്യന്‍ സഹോദരങ്ങളുമുള്‍പ്പെടുന്ന ടീമിന്റെ ഇന്നത്തെ പരിപാടി പ്രേക്ഷകരെ അവിസ്മരണീയമായ ഒരു ലോകത്തിലേക്ക് കൊണ്ടു ചെന്നെത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് 

മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍  ഇന്ന്   ആഗസ്റ്റ് 4 ചൊവ്വ 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത് ആറ് അതുല്യ പ്രതിഭകളാണ്. എര്‍ഡിംഗ്ടണില്‍ നിന്നുള്ള സഹോദരങ്ങളായ ബര്‍ണാര്‍ഡ് ബിജു,  ബനഡിക്ട് ബിജു എന്നിവരും സാന്‍സിയ സാജു, മറീന ബിജു, ബര്‍മിംഗ്ഹാമില്‍ നിന്നുള്ള മറ്റൊരു സഹോദരങ്ങളായ ആകാഷ് സെബാസ്റ്റ്യനും ആഷിഷ് സെബാസ്റ്റ്യനുമാണ്.

പിതാവ് ബിജു കൊച്ചുതെള്ളിയിലിന്റെ  സംഗീത പാരമ്പര്യം പിന്തുടരുന്ന ബര്‍ണാര്‍ഡും ബനഡിക്ടും, നന്നേ ചെറുപ്പം മുതല്‍ സംഗീത പരിശീലനം ആരംഭിച്ചു. വളരെ നന്നായി കീബോര്‍ഡ് വായിക്കുന്ന ബര്‍ണാര്‍ഡ് ഒരു പ്രഫഷണല്‍ സൌണ്ട് എഞ്ചിനീയറെ പോലും അതിശയിപ്പിക്കുന്ന തരത്തില്‍ ശബ്ദ നിയന്ത്രണവും ശബ്ദ മിശ്രണവും കൂടി കൈകാര്യം ചെയ്യുന്ന മിടുക്കനാണ്. ബിഷപ്പ് വാല്‍ഷ് കാത്തലിക് സ്‌കൂളില്‍ ഇയര്‍ 11 വിദ്യാര്‍ത്ഥിയായ ഈ 16 വയസ്സ്‌കാരന്‍ ഇതിനോടകം നിരവധി വേദികളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ചര്‍ച്ച് കൊയറിലെ സജീവാംഗം കൂടിയാണ് ബര്‍ണാര്‍ഡ്. 

ഡ്രംസിലും റിഥം പാഡിലും തന്റെ പ്രതിഭ പ്രകടിപ്പിക്കുന്ന ബനഡിക്ട് , ബര്‍ണാര്‍ഡിന്റെ ഇളയ സഹോദരനാണ്. ബിഷപ്പ് വാല്‍ഷ് കാത്തലിക് സ്‌കൂളില്‍ ഇയര്‍ 10 വിദ്യാര്‍ത്ഥിയാണ് ഈ 15 വയസ്സ്‌കാരന്‍. ചര്‍ച്ച് കൊയറിലെ സജീവാംഗമായ ബനഡിക്ട് നിരവധി വേദികളില്‍ ഇതിനോടകം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

സട്ടന്‍ കോള്‍ഡ്ഫീല്‍ഡ് ഗ്രാമര്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സിലെ ഇയര്‍ 8 വിദ്യാര്‍ത്ഥിനിയായ സാന്‍സിയ വളരെ ചെറിയ പ്രായം മുതല്‍ സംഗീത പരിശീലനം ആരംഭിച്ചു. കര്‍ണാട്ടിക് മ്യൂസിക്, നൃത്തം എന്നിവയില്‍ പരിശീലനം നേടുന്ന ഈ 14 വയസുകാരി  ഗായിക,  എര്‍ഡിംഗ്ടണ്‍ മലയാളി അസ്സോസ്സിയേഷന്റെ പരിപാടികളിലും, യുക്മ കലാമേള, MJSSA കലാമേള തുടങ്ങി നിരവധി  വേദികളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു നര്‍ത്തകി കൂടിയായ  സാന്‍ഷിയ ഹെവന്‍ലി വോയ്‌സ് യു കെ ടീം അംഗമാണ്.

സെന്റ്. എഡ്മണ്‍ഡ്  കാംപിയന്‍ സ്‌കൂളില്‍ ഇയര്‍ 7 വിദ്യാര്‍ത്ഥിനിയായ മറീന ഒരു നല്ല ഗായികയാണ്. UKKCA കലാമേളയില്‍ സമ്മാനാര്‍ഹയായ ഈ 12 വയസ്സ്‌കാരി എര്‍ഡിംഗ്ടണ്‍ മലയാളി അസ്സോസ്സിയേഷന്റെ  ഉള്‍പ്പടെ നിരവധി വേദികളില്‍ തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.

കിംഗ് എഡ്വാര്‍ഡ്‌സ് ആസ്റ്റണ്‍ ഗ്രാമര്‍ സ്‌കൂള്‍ ഇയര്‍ 9 വിദ്യാര്‍ത്ഥിയായ ആകാഷ് വളരെ ചെറിയ പ്രായം മുതല്‍ കീബോര്‍ഡില്‍ പരിശീലനം നേടി വരുന്നു. ബൈബിള്‍ കലോത്സവം, സ്വന്തം അസോസിയേഷനായ BCMC യുടെ ഉള്‍പ്പെടെ  നിരവധി വേദികളില്‍ പങ്കെടുത്തിട്ടുള്ള ഈ 14 വയസ്സ്‌കാരന്‍ ചര്‍ച്ച് കൊയറിലും സജീവാംഗമാണ്. 

കിംഗ് എഡ്വാര്‍ഡ്‌സ് ആസ്റ്റണ്‍ ഗ്രാമര്‍ സ്‌കൂള്‍ ഇയര്‍ 8 വിദ്യാര്‍ത്ഥിയായ ആഷിഷ് ആകാഷിന്റെ ഇളയ സഹോദരനാണ്. ചേട്ടനെപോലെ കീബോര്‍ഡില്‍ തല്പരനായ ആഷിഷ് BCMC പ്രോഗ്രാംസ്, ബൈബിള്‍ കലോത്സവം ഉള്‍പ്പടെ നിരവധി വേദികളില്‍ പങ്കെടുത്തിട്ടുണ്ട്. ചര്‍ച്ച് കൊയറിലും സജീവാംഗമാണ് ഈ 13 വയസ്സ്‌കാരന്‍. യു കെ യിലെ അറിയപ്പെടുന്ന ഗായകനും മ്യുസീഷ്യനുമായ ബിജു കൊച്ചുതെള്ളിയിലിന്റെ ശിഷ്യരാണ് ആകാഷും ആഷിഷും.

'LET'S BREAK IT TOGETHER' ലൈവ് ഷോയില്‍ മലയാളികളുടെ സംഗീത വിരുന്നിന് ഏഴഴക് തീര്‍ക്കാനെത്തുന്ന ബര്‍ണാര്‍ഡ്, ബനഡിക്ട് സഹോദരങ്ങളുടെ മാതാപിതാക്കള്‍ ബിജു കൊച്ചുതെള്ളിയിലും ബീന ബിജുവുമാണ്. പ്രശസ്ത മ്യുസീഷ്യനായ ബിജു കൊച്ചുതെള്ളിയില്‍ വിപുലമായ ശിഷ്യസമ്പത്തിന് ഉടമയുമാണ്. യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണിലെ എര്‍ഡിംഗ്ടണ്‍ മലയാളി അസ്സോസ്സിയേഷനില്‍ സജീവാംഗങ്ങളാണ് ഈ കുടുംബം. എര്‍ഡിംഗ്ടണ്‍ മലയാളി അസ്സോസ്സിയേഷനിലെ തന്നെ അംഗങ്ങളായ സാജു വര്‍ഗ്ഗീസ്  ഷീബ സാജു ദമ്പതികളുടെ മകളാണ് 

സാന്‍സിയ. മറീനയുടെ മാതാപിതാക്കളായ ബിജു അബ്രാഹവും ജെസ്സി ബിജുവും എര്‍ഡിംഗ്ടണ്‍ മലയാളി അസ്സോസ്സിയേഷന്‍ അംഗങ്ങളാണ്. ബര്‍മിംഗ്ഹാം BCMC യുടെ സജീവാംഗങ്ങളായ സെബാസ്റ്റ്യന്‍ വര്‍ക്കി  സാലി സെബാസ്റ്റ്യന്‍ ദമ്പതികളുടെ മക്കളാണ് ആകാഷ്, ആഷിഷ് എന്നിവര്‍.

 ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് മുമ്പില്‍ സംഗീതത്തിന്റെ പുതുചരിതങ്ങള്‍ രചിക്കാനെത്തുന്ന ബര്‍ണാര്‍ഡ്, ബനഡിക്ട്, സാന്‍സിയ, മറീന, ആകാഷ്, ആഷിഷ് എന്നീ കൌമാര പ്രതിഭകള്‍ക്ക് പിന്തുണയേകാന്‍  യുക്മ സാംസ്‌കാരിക വേദിയുടെ  'Let's Break It Together' ല്‍ ഇന്ന് (04/08/2020) ചൊവ്വ 5 P M ന് (ഇന്ത്യന്‍ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്‌നേഹം  ഏവരേയും സ്വാഗതം ചെയ്യുന്നു.

'LET'S BREAK IT TOGETHER' ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.

 കോവിഡ്  19 രോഗബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി, വിശ്രമരഹിതരായി യു കെ യിലെ  എന്‍ എച്ച് എസ്    ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 

എട്ടു വയസ്സു മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം. 

ലോകമെമ്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്‌സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Sajish Tom

കുര്യന്‍ ജോര്‍ജ്ജ്

(യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.