CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 49 Minutes 35 Seconds Ago
Breaking Now

വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ചു, സമയത്ത് വിമാനത്താവളത്തിലെത്താനായില്ല ; അഫ്‌സല്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നാട്ടിലെത്താന്‍ കഴിയാതെ പോയ നിരാശയിലിരിക്കുമ്പോഴാണ് വിമാന അപകടത്തെ കുറിച്ച് അറിയുന്നത്.

വിവാഹത്തിന് നാട്ടിലേക്ക് പോകാന്‍ ഒരുങ്ങിയതായിരുന്നു കണ്ണൂര്‍ സ്വദേശിയായ അഫ്‌സല്‍. എന്നാല്‍ വിമാനത്താവളത്തില്‍ സമയത്ത് എത്താന്‍ അഫ്‌സലിനായില്ല. ഇതോടെ 27 കാരനായ അഫ്‌സലിന് വിമാനം കിട്ടിയില്ല. കരിപ്പൂര്‍ അപകടത്തില്‍ നിന്ന് മടന്നൂര്‍ പെരിയാട്ടില്‍ സ്വദേശി പാറമ്മല്‍ അഫ്‌സല്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

അപകടത്തില്‍പ്പെട്ട ദുബായ് കരിപ്പൂര്‍ വിമാനത്തില്‍ കയറാന്‍ ഇരുന്നതാണ് അഫ്‌സല്‍. വിമാനത്താവളത്തിലെത്തിയ ശേഷമാണ് വിസ കാലാവധി തീര്‍ന്ന വിവരം അറിയുന്നത്. താമസ സ്ഥലത്തേക്ക് തിരിച്ചുപോയി ബന്ധപ്പെട്ട രേഖകളെടുത്ത് തിരിച്ചുവന്നപ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു. 

നാട്ടിലെത്താന്‍ കഴിയാതെ പോയ നിരാശയിലിരിക്കുമ്പോഴാണ് വിമാന അപകടത്തെ കുറിച്ച് അറിയുന്നത്. അപകടം അറിഞ്ഞയുടന്‍ ബന്ധുക്കള്‍ അഫ്‌സലിനെ വിളിച്ചു.ഒരു വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്യുകയാണ് അഫ്‌സല്‍.




കൂടുതല്‍വാര്‍ത്തകള്‍.