CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 55 Minutes 14 Seconds Ago
Breaking Now

'നാം അനുഭവിക്കാത്ത ജീവിതങ്ങള്‍ എല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്' ; ആടുജീവിതം ഫാന്‍ മെയ്ഡ് പോസ്റ്റര്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍  വൈറലായി ആടുജീവിതം ഫാന്‍ മെയ്ഡ് പോസ്റ്റര്‍. പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത് പോസ്റ്റര്‍ ഡിസൈനറായ വിഷ്ണു നാരായണന്‍ ആണ്. ആടുജീവിതം ട്രിബ്യൂട്ട് പോസ്റ്റ്! എന്ന് പറഞ്ഞാണ് ഇത് വിഷ്ണു പങ്കുവെച്ചിരിക്കുന്നത്.

'നാം അനുഭവിക്കാത്ത ജീവിതങ്ങള്‍ എല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്' എന്ന് കുറിച്ചുകൊണ്ട് തന്നെയാണ് വിഷ്ണു പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം  പൃഥ്വിരാജ് – ബ്ലെസ്സി കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനൊരുങ്ങുന്ന 'ആടുജീവിതം' എന്ന സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍ .  എഴുത്തുകാരന്‍ ബെന്യാമിന്‍ എഴുതിയ ആടുജീവിതം എന്ന നോവല്‍ ഏറെ ജനപ്രിയമായിരുന്നു.

ആ കഥ ആസ്പദമാക്കി രണ്ടു വര്‍ഷത്തോളമായി ആടുജീവിതം സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയുമാണ്.  ചിത്രത്തില്‍ നജീബായി ഗംഭീര മേക്കോവറാണ് പൃഥ്വി നടത്തിയിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.