Breaking Now

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി തുടക്കം കുറിച്ചതിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ഷമിയുടെ മുന്‍ ഭാര്യയ്ക്ക് നേരെ ബലാത്സംഗ ഭീഷണി

പോലീസിന്റെ സൈബര്‍ക്രൈം വിഭാഗത്തിന് പരാതി നല്‍കിയതായും ഹസിന്‍ ജഹാന്‍ പറഞ്ഞു.

അയോധ്യയില്‍ കഴിഞ്ഞ ദിവസം ഭൂമിപൂജ നടത്തി രാമക്ഷേത്ര നിര്‍മാണത്തിനായി തുടക്കം കുറിച്ചതിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മോഡല്‍ ഹസിന്‍ ജഹാന് ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും. ഇന്ത്യന്‍ ക്രിക്കറ്റ് താരമായ മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ കൂടിയാണ് ഹസിന്‍ ജഹാന്‍.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ അഭിനന്ദിച്ചതിന്റെ പേരില്‍ തനിക്ക് ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും ഉണ്ടായ വിവരം ഹസിന്‍ ജഹാന്‍ തന്നെയാണ് അറിയിച്ചത്. ഇതിനെ തുടര്‍ന്ന് പോലീസിന്റെ സൈബര്‍ക്രൈം വിഭാഗത്തിന് പരാതി നല്‍കിയതായും ഹസിന്‍ ജഹാന്‍ പറഞ്ഞു.

'അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി തുടക്കം കുറിച്ചു നടന്ന ഭൂമിപൂജയില്‍ എല്ലാ ഹിന്ദു സഹോദരങ്ങള്‍ക്കും അഭിനന്ദനം' – എന്നായിരുന്നു ഹസിന്‍ ജഹാന്‍ എഴുതിയിരുന്നത്. പോസ്റ്റ് വന്നതിന്റെ പിന്നാലെ ഹസിന്‍ ജഹാനെതിരെ ഭീഷണിയുമായി ചിലര്‍ കമന്റ് ചെയ്യുകയായിരുന്നു . അതില്‍ ഹസീബ് ഖാന്‍ എന്നയാള്‍ ഹസിന്‍ ജഹാനെ പീഡനത്തിന് ഇരയാക്കുമെന്ന് ഭീഷണി മുഴക്കിയപ്പോള്‍ മറ്റുള്ള ചിലര്‍ വധഭീഷണിയും മുഴക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.