CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 16 Minutes 20 Seconds Ago
Breaking Now

കൊറോണ പോരാട്ടത്തില്‍ പച്ചത്തുരുത്തുകള്‍; പ്രതീക്ഷ പങ്കിട്ട് ഡബ്യുഎച്ച്ഒ മേധാവി; നോര്‍ത്ത് ഇംഗ്ലണ്ട് ലോക്ക്ഡൗണ്‍ ശക്തവും കൃത്യവും; സാമൂഹിക വ്യാപനമില്ലാതെ 100 ദിനം കടന്ന ന്യൂസിലാന്‍ഡിന് പ്രശംസ

ഈദ് ആഘോഷങ്ങളുടെ തലേദിവസമാണ് പൊടുന്നനെ നോര്‍ത്ത് ഇംഗ്ലണ്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്

കൊറോണാവൈറസിന് എതിരായ പോരാട്ടത്തില്‍ ഇത്രയും ദിവസവും പ്രതീക്ഷകള്‍ നിറഞ്ഞ വാക്കുകള്‍ പ്രകടിപ്പിക്കാതിരുന്ന ഡബ്യുഎച്ച്ഒ മേധാവിക്ക് മനംമാറ്റം. ലോകം 20 മില്ല്യണ്‍ കേസുകളിലേക്ക് എത്തുമ്പോള്‍ മഹാമാരിക്ക് എതിരെയുള്ള യുദ്ധത്തില്‍ പ്രതീക്ഷയുടെ പച്ചത്തുരുത്തുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയെന്ന് ടെഡ്രോസ് അധാനോം ഗെബ്രെയ്‌സിസ് പ്രതികരിച്ചു. 

മഹാമാരിയെ തടഞ്ഞുനിര്‍ത്താന്‍ സമയം ഒട്ടും വൈകിയിട്ടില്ലെന്ന് ഡബ്യുഎച്ച്ഒ മേധാവി കൂട്ടിച്ചേര്‍ത്തു. രോഗത്തെ അടിച്ചമര്‍ത്തി സമൂഹത്തെ വീണ്ടും തുറക്കണമെന്നാണ് ഗെബ്രെയ്‌സിസ് ആവശ്യപ്പെടുന്നത്. ബ്രിട്ടന്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്ന രീതിയെ അദ്ദേഹം ആദ്യമായി പ്രശംസിച്ചു. കഴിഞ്ഞ മാസം നോര്‍ത്ത് ഇംഗ്ലണ്ടില്‍ അടിയന്തര ലോക്ക്ഡൗണ്‍ നടപ്പാക്കിയ ബോറിസ് ജോണ്‍സന്റെ നിലപാടിനെയാണ് ടെഡ്രോസ് പ്രശംസിച്ചത്. 

സാമൂഹിക വ്യാപനം പൂര്‍ണ്ണമായി തടഞ്ഞ ന്യൂസിലാന്‍ഡിനെയും ഡബ്യുഎച്ച്ഒ മേധാവി പ്രശംസിച്ചു. യുകെ, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലും കേസുകള്‍ വര്‍ദ്ധിക്കുമ്പോഴും സ്വീകരിക്കുന്ന നടപടികളെ ടെഡ്രോസ് ഉയര്‍ത്തിക്കാണിച്ചു. ബ്രിട്ടനും, ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കൈയിലുള്ള ആയുധങ്ങളെല്ലാം ഉപയോഗിച്ചാണ് പുതിയ കേസുകളെ തടയുന്നത്.

ഈദ് ആഘോഷങ്ങളുടെ തലേദിവസമാണ് പൊടുന്നനെ നോര്‍ത്ത് ഇംഗ്ലണ്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നിബന്ധനകളും, വിലക്കുകളും വ്യക്തമല്ലെന്ന് വിമര്‍ശനം ഏറ്റുവാങ്ങിയ ലോക്ക്ഡൗണ്‍ തീരുമാനമാണ് ഡബ്യുഎച്ച്ഒ പ്രശംസ നേടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.