CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 44 Minutes 5 Seconds Ago
Breaking Now

ഇടത് സര്‍ക്കാരിന്റെ 'കമ്മീഷന്‍' ഇടനിലക്കാരിയായി സ്വപ്‌ന സുരേഷ്? ലൈഫ് മിഷനില്‍ കമ്മീഷന്‍; യുഎഇ കോണ്‍സുലേറ്റിന്റെ വിവിധ പദ്ധതികള്‍ പരിശോധിച്ച് അന്വേഷണ ഏജന്‍സികള്‍

ഫീസ് ഈടാക്കാന്‍ നിയോഗിക്കപ്പെട്ട രണ്ട് ഏജന്‍സികളും സ്വപ്‌നയുടെ റെക്കമെന്റേഷന്‍ ആണെന്നാണ് കരുതുന്നത്

സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ ആരോപണവിധേയയായ സ്വപ്‌ന സുരേഷിന് കേരള സര്‍ക്കാരിന്റെ ഹൗസിംഗ് പ്രൊജക്ടായ ലൈഫ് മിഷന്‍ പിന്‍പറ്റി കമ്മീഷന്‍ ലഭിച്ചതായുള്ള ആരോപണം കൂടുതല്‍ ഗൗരവതരമായ അന്വേഷണങ്ങളിലേക്ക് വഴിതിരിക്കുന്നു. ഈ പദ്ധതിയില്‍ തനിക്ക് കമ്മീഷന്‍ ലഭിച്ചതായുള്ള സ്വപ്‌നയുടെ മൊഴിയെ പിന്തുടര്‍ന്നാണ് യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വിവിധ കരാറുകളില്‍ സ്വപ്‌നയ്ക്ക് കമ്മീഷന്‍ ലഭിച്ചോയെന്ന പരിശോധന. 

തിരുവനന്തപുരത്തെ കോണ്‍സുലേറ്റിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ തരപ്പെടുത്തി കൊടുത്തതിന് സ്വപ്‌നയ്ക്ക് കമ്മീഷന്‍ നല്‍കിയ രണ്ട് പേരുടെ മൊഴി എന്‍ഐഎ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച എന്‍ഐഎ കോടതിയില്‍ സ്വപ്‌നയുടെ ജാമ്യത്തിനായി വാദിക്കവെയാണ് ലോക്കറുകളില്‍ കണ്ടെത്തിയ പണം കേരളത്തില്‍ കോണ്‍സുലേറ്റ് നടത്തിയ ഹൗസിംഗ് പ്രൊജക്ടുകളില്‍ നിന്നുള്ള കമ്മീഷനാണെന്ന് അഭിഭാഷകന്‍ വാദിച്ചത്. 

2018 വെള്ളപ്പൊക്കത്തിന് ശേഷം എമിറേറ്റ്‌സ് റെഡ് ക്രെസന്റ് സംഭാവന ചെയ്ത 40 കോടിയോളം രൂപ ഉള്‍പ്പെടുന്ന ലൈഫ് മിഷന്‍ പദ്ധതിയാണ് ഈ ഹൗസിംഗ് പ്രൊജക്ടെന്ന് എന്‍ഐഎ ശ്രോതസ്സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎഇയിലെ ഏജന്‍സികള്‍ വഴി സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇതിന് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത് സ്വപ്‌ന ആണോയെന്നാണ് പരിശോധിക്കുന്നത്. 

യുഎഇ കോണ്‍സുലേറ്റ് വിസ സ്റ്റാമ്പിംഗ്, സര്‍ട്ടിഫിക്കേറ്റ് വേരിഫിക്കേഷന്‍ എന്നിവയ്ക്കായി ആളുകളില്‍ നിന്നും ഫീസ് ഈടാക്കാന്‍ നിയോഗിക്കപ്പെട്ട രണ്ട് ഏജന്‍സികളും സ്വപ്‌നയുടെ റെക്കമെന്റേഷന്‍ ആണെന്നാണ് കരുതുന്നത്. ഈ ഏജന്‍സികള്‍ 70 ലക്ഷത്തോളം രൂപ കമ്മീഷനായി ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.