CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 29 Minutes 36 Seconds Ago
Breaking Now

ടൊവിനോ ചിത്രത്തിന് ഒടിടി റിലീസിന് അനുമതി നല്‍കി ഫിയോക്ക്

ടൊവിനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റഴ്‌സ് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതിന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അനുമതി നല്‍കി. ചിത്രം പൈറസി ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് അനുമതി നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഒരു സിനിമക്ക് മാത്രം ഇളവനുവദിക്കുന്ന നിലപാടിനെതിരെ സംവിധായകനായ ആഷിഖ് അബു ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

തിയേറ്റര്‍ റിലീസിന് മുന്‍പ് ഒടിടി പ്ലാറ്റ്‌ഫോമില്‍ സിനിമ റിലീസ് ചെയ്യുന്നവരുമായി സഹകരിക്കേണ്ടതില്ലെന്നാണ് നിലവില്‍ തിയേറ്റര്‍ ഉടമകളുടെ നിലപാട്. ടെവിനോയും ആന്റോ ജോസഫും സംയുക്തമായി നിര്‍മിക്കുന്ന കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് പൈറസി ഭീഷണി നേരിടുന്നുണ്ട്. സിനിമയുടെ റിലീസ് നീണ്ട് പോയാല്‍ നിര്‍മാതാക്കള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാവും. ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് ഒ.ടി.ടി റിലീസിന് അനുമതി നല്‍കിയതെന്നാണ് ഫിയോക്ക് ഭാരവാഹികള്‍ വ്യക്തമാക്കുന്നത്

സൂഫിയും സുജാതയുമാണ് മലയാളത്തില്‍ ആദ്യമായി ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് ബാബു, നായകനായ ജയസൂര്യ എന്നിവരുടെ ഭാവി പ്രൊജക്ടുകളുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഫിയോക്കിന്റെ തീരുമാനം.

 




കൂടുതല്‍വാര്‍ത്തകള്‍.