CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 32 Minutes 13 Seconds Ago
Breaking Now

ഇന്ത്യയെ കൂടുതല്‍ കാലം നയിക്കുന്ന കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിമാരില്‍ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി; മറികടന്നത് വാജ്‌പേയിയെ!

ഒന്നാം സ്ഥാനമുള്ളത് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനാണ്

ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഇരുന്ന കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. 2268 ദിവസം ഭരണത്തിലിരുന്ന ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്‌പേയിയെ മറികടന്നാണ് ആ ഒന്നാം സ്ഥാനം പ്രധാനമന്ത്രി മോദിയെ തേടിയെത്തിയത്. 

2014 മെയ് 26ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ സേവനം നല്‍കിയ നേതാക്കളില്‍ നാലാമനാണ്. രാജ്യത്തെ പരമോന്നത പദവിയില്‍ ഏറ്റവും കൂടുതല്‍ കാലം നയിച്ചതിന് ഒന്നാം സ്ഥാനമുള്ളത് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ 197 ആഗസ്റ്റ് 15 മുതല്‍ അദ്ദേഹത്തിന്റെ മരണം സംഭവിച്ച 1964 മെയ് 27 വരെ അദ്ദേഹം ആ കസേരയില്‍ ഇരുന്നു. 16 വര്‍ഷവും, 286 ദിവസവും നീണ്ടു ആ കാലാവധി. 

നെഹ്‌റുവിന്റെ മകള്‍ ഇന്ദിരാ ഗാന്ധിയാണ് പ്രധാനമന്ത്രി പദത്തിലെ കാലയളവില്‍ രണ്ടാം സ്ഥാനത്തുള്ളത്. 11 വര്‍ഷവും 59 ദിവസവുമാണ് മൂന്ന് തവണ നീണ്ട ഭരണകാലയളവ്. പ്രധാനമന്ത്രി മോദിയുടെ മുന്‍ഗാമി മന്‍മോഹന്‍ സിംഗ് രണ്ട് തവണ ഓഫീസില്‍ കാലയളവ് തികച്ചു, 10 വര്‍ഷവും നാല് ദിവസവും. ആഗസ്റ്റ് 15ന് നരേന്ദ്ര മോദിയുടെ റെക്കോര്‍ഡ് ആറ് വര്‍ഷവും, 79 ദിവസവും തികയും. 

2014 പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തെ വിജയത്തിലേക്ക് നയിച്ചാണ് പ്രധാനമന്ത്രി പദത്തിലേക്ക് നരേന്ദ്ര മോദി എത്തുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 303 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി രണ്ടാം വട്ടവും അധികാരത്തിലെത്തി, എന്‍ഡിഎയ്ക്ക് 353 സീറ്റുകളാണ് ലഭിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.