CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 37 Seconds Ago
Breaking Now

കൊറോണാക്കാലത്തും ഓണം ആഘോഷിച്ച് ബ്രിസ്റ്റോളിലെ സ്‌നേഹാ അയല്‍ക്കൂട്ടം

ബ്രിസ്റ്റോള്‍: സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടൂതന്നെ ബ്രിസ്റ്റോളിലെ ഫിഷ്‌പോണ്ട്‌സിലുള്ള ' സ്‌നേഹാ അയല്‍ക്കൂട്ടം' ഓണം ആഘോഷിച്ചു. അയല്‍ക്കൂട്ടത്തിലുള്ള 41 കുടുംബങ്ങളിലും ' ഓണപ്പായസം' എത്തിച്ചാണ് ഇത്തവണ സന്തോഷം പന്കുവച്ചത്. ഇതിനായി രാവിലെ 4 മണിമുതല്‍ കമ്മറ്റിയംഗങ്ങള്‍ ഒത്തു ചേര്‍ ന്ന്  6 മണിക്കൂറിനുള്ളില്‍ പായസം റെഡിയാക്കി. തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി മാവേലിയോടൊപ്പം എല്ലാ ഭവനങ്ങളിലുമെത്തി പായസം വിതരണം ചെയ്തു. കണ്‍വീനര്‍ റെജി മാണികുളം , റോജി ചങ്ങനാശ്ശരി ,ജോമോന്‍ സെബാസ്റ്റ്യന്‍, ജയിംസ് ഫിലിപ്പ് , പി.കെ.രാജുമോന്‍ , മാനുവല്‍ മാത്യു എന്നിവരുള്‍പ്പെട്ട കമ്മറ്റിയാണ് ഇക്കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.  കോവീഡ് കാലത്ത് ലഭിച്ച അപ്രതീക്ഷ സന്തോഷത്തിലൂടെ ബന്ധങ്ങള്‍ കൂടൂതല്‍ ഊഷ്മളമാകുമെന്ന് കണ്‍വീനര്‍ റെജി മാണികുളവും മറ്റ് കമ്മറ്റിയംഗങ്ങളും പറയുന്നു.എല്ലാ അംഗങ്ങളുടെയും ഭവനങ്ങള്‍ സന്ദര്‍ശിച്ച് അവരോടൊപ്പം നിന്ന് ഫോട്ടോയെടുക്കാനുള്ള മാവേലിയുടെ തീരുമാനം പ്രജകള്‍ക്കെല്ലാം ആവേശം പകര്‍ന്നു.  രാവിലെ പത്തുമണിക്കാരംഭിച്ച മാവേലിയുടെ സന്ദര്‍ശനം വൈകിട്ട് അഞ്ചു മണിയോടെ പര്യവസാനിച്ചപ്പോള്‍ ... ഓണാഘോഷചരിത്രത്തില്‍ ഒരു പുത്തന്‍ അദ്ധ്യായം എഴുതിച്ചേര്‍ക്കാന്‍ 'സ്‌നേഹാ അയല്‍ക്കൂട്ടത്തിനായി.

 

 




കൂടുതല്‍വാര്‍ത്തകള്‍.